( ഇസ്റാഅ് ) 17 : 79

وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَكَ عَسَىٰ أَنْ يَبْعَثَكَ رَبُّكَ مَقَامًا مَحْمُودًا

രാത്രിയില്‍ അതുകൊണ്ട് തഹജ്ജുദ് നിര്‍വ്വഹിക്കുകയും ചെയ്യുക-അത് നി നക്ക് ഐച്ഛികമായിട്ടുള്ളതാകുന്നു, നിന്‍റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് നിയോഗിച്ചേക്കാം.

ആദ്യകാലത്ത് പ്രവാചകന്‍ രാത്രിനമസ്കാരം നിര്‍വ്വഹിച്ചിരുന്നത് രാത്രിയുടെ ആദ്യഘട്ടത്തിലായിരുന്നു, എന്നാല്‍ ഈ സൂക്തം അവതീര്‍ണ്ണമായപ്പോള്‍ രാത്രിനമസ് കാരം ഉറങ്ങി എഴുന്നേറ്റശേഷം രാത്രിയുടെ മധ്യഘട്ടത്തിലായി. പ്രവാചകന്‍റെ അവസാനകാലത്ത് ഇത് രാത്രിയുടെ അന്ത്യയാമങ്ങളില്‍ സുബ്ഹിയോട് അടുത്ത സമയത്തായിരുന്നു നിര്‍വ്വഹിച്ചിരുന്നത്.

'അതുകൊണ്ട് തഹജ്ജുദ് നിര്‍വ്വഹിക്കുകയും ചെയ്യുക' എന്ന് പറഞ്ഞതുകൊ ണ്ടുള്ള വിവക്ഷ അദ്ദിക്ര്‍ മൊത്തം ജീവിതത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ടി പ്രാര്‍ ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാണ്. നമസ്കാരം നിര്‍വ്വഹിക്കുന്നതിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനാണ് എന്ന് 7: 170, 205-206; 29: 45; 35: 29 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. അവസാനകാലത്ത് ഗ്രന്ഥത്തിന്‍റെ വള്ളിയും പുള്ളിയും അല്ലാതെ മറ്റൊന്നും ബാക്കിയാവുകയില്ല, ഗ്രന്ഥം ഉയര്‍ത്തപ്പെടും എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അന്ന് വിശ്വാസികള്‍ അദ്ദിക്ര്‍ അണപ്പല്ല് ഉപയോഗിച്ച് കടിച്ചുപിടിച്ചിരിക്ക ണം എന്നാണ് പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജില്‍ വെച്ച് നാഥന്‍ പ്രവാചകനിലൂടെ പ ഠിപ്പിച്ചിട്ടുള്ളത്. കാരണം അദ്ദിക്റുമായി ബന്ധപ്പെടുമ്പോഴാണ് നമസ്കാരത്തിലുള്ള തിനേക്കാള്‍ 'അല്ലാഹ്' എന്ന സ്മരണയുണ്ടാവുന്നതും അല്ലാഹുവിനോട് കൂടുതലാ യി അടുക്കാന്‍ സാധിക്കുന്നതും. മാത്രമല്ല, അറബി ഖുര്‍ആനില്‍ നിന്നല്ല, അദ്ദിക്റില്‍ നിന്നാണ് പിശാച് മനുഷ്യനെ തടയുക എന്ന് 25: 29 ല്‍ പറഞ്ഞിട്ടുണ്ട്. 4: 142-143; 7: 30; 8: 48; 9: 53-55 വിശദീകരണം നോക്കുക.