( അല്‍ ഹജ്ജ് ) 22 : 25

إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَنْ سَبِيلِ اللَّهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ ۚ وَمَنْ يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَابٍ أَلِيمٍ

നിശ്ചയമായിട്ടും കാഫിറുകളായവരും അല്ലാഹുവിന്‍റെ പാതയെത്തൊട്ട് തടസ്സം സൃഷ്ടിക്കുന്നവരും തദ്ദേശികളും പരദേശികളുമായ ജനങ്ങള്‍ക്ക് നാം ഒരുപോ ലെ അവകാശം നല്‍കിയിട്ടുള്ളതായ മസ്ജിദുല്‍ ഹറമിനെത്തൊട്ട് തടയുന്നവ രുമുണ്ടല്ലോ-ആരാണോ അതില്‍ അവിടെവെച്ച് അതിക്രമമായി വല്ലതും ചെ യ്യുന്നത്-നാം അവനെ വേദനാജനകമായ ശിക്ഷയില്‍ നിന്ന് രുചിപ്പിക്കുകതന്നെ ചെയ്യും. 

അല്ലാഹുവിലേക്കുള്ള പാത അദ്ദിക്ര്‍ തന്നെയാണ്. അതില്‍ നിന്ന് ജനങ്ങളെ തട യുന്നവര്‍ക്കും അതിനെ മൂടിവെക്കുന്നവര്‍ക്കും കഠിനമായ ശിക്ഷയാണുള്ളത് എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. മസ്ജിദുല്‍ ഹറം എല്ലാ മനുഷ്യര്‍ക്കുമുള്ളതാണ്. എ ന്നാല്‍ മക്കാമുശ്രിക്കുകള്‍ വിശ്വാസികളെ അങ്ങോട്ട് അടുപ്പിച്ചിരുന്നില്ല, അവര്‍ക്കും വേ ദനാജനകമായ ശിക്ഷയാണുള്ളത്. ഇജാസില്‍ ഇമാം മഹ്ദി വരുന്നതോടുകൂടി അവിടെയുള്ള കപടവിശ്വാസികളും മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ പുറത്താക്കപ്പെടുകയും മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവിടേക്ക് പ്രവേശിപ്പിക്കപ്പെടുന്നതുമാണ്. ഭൂമി തിരിച്ചുകറങ്ങി സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുന്ന നാളില്‍ മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതും ഇജാസ് ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും അവന്‍ ചുറ്റി ക്കറങ്ങുന്നതുമാണ്. കപടവിശ്വാസികളും ഹൃദയത്തില്‍ സംശയമാകുന്ന രോഗമുള്ളവരും അവനെ ആദ്യം നബിയായും പിന്നെ റബ്ബായിത്തന്നെയും സ്വീകരിക്കുന്നതാണ്. ഈസാ രണ്ടാമതത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ അവരെ വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതുമാണ്. 4: 140; 5: 97; 9: 17-18, 28; 11: 17-19 വിശദീകരണം നോക്കുക.