( അല്‍ ഖസസ് ) 28 : 13

فَرَدَدْنَاهُ إِلَىٰ أُمِّهِ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ اللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അങ്ങനെ നാം അവനെ അവന്‍റെ മാതാവിലേക്ക് തിരിച്ചുകൊടുത്തു, അവള്‍ കണ്‍കുളിര്‍മയുള്ളവളാകുന്നതിനും ദുഃഖിക്കാതിരിക്കാനും നിശ്ചയം, അല്ലാ ഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ അറിയുന്നതിനും വേണ്ടി, എ ന്നാല്‍ അവരില്‍ അധികപേരും വിവരമില്ലാത്തവരാകുന്നു.

ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ ഇത്തരം നടപടിക്രമങ്ങളെക്കുറിച്ചൊന്നും ലോകരില്‍ ആര്‍ക്കും തന്നെ യാതൊരു അറിവുമുണ്ടായിരുന്നില്ല എന്നാണ് അവരില്‍ അധികപേരും വിവരമില്ലാത്തവരാകുന്നു എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ ആശയം. ത്രികാലജ്ഞാനമായ അദ്ദിക്റിനെ അവഗണിക്കുകവഴി ഇന്ന് അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഐഹിക ജീവിതത്തെക്കുറിച്ചും പരലോക ജീവിതത്തെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും അറിവില്ലാത്തവരാണ്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാ ര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ മാത്രമാണ് 16: 89 ല്‍ പറഞ്ഞ മുസ്ലിംകള്‍. അവര്‍ മാത്രമാണ് യഥാര്‍ത്ഥ ജ്ഞാനമുള്ളവരും. മുമ്പ് വന്ന എല്ലാ ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയ നാഥനില്‍ നി ന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് അവ കാശപ്പെടുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാ ണ്. 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ അവര്‍ വായിക്കുന്നുണ്ട്. ചിന്താശക്തി ഉപയോഗ പ്പെടുത്താത്ത അവര്‍ ആത്മാവിനെ പരിഗണിക്കാത്തതിനാല്‍ ലക്ഷ്യബോധമില്ലാതെ പ്രജ്ഞയറ്റവരായി ലോകം നശിച്ചുകാണാന്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 6: 26-28; 20: 40; 27: 61; 38: 24 വിശദീകരണം നോക്കുക.