( അന്‍കബൂത്ത് ) 29 : 35

وَلَقَدْ تَرَكْنَا مِنْهَا آيَةً بَيِّنَةً لِقَوْمٍ يَعْقِلُونَ

നിശ്ചയം, അതില്‍ ചിന്തിക്കുന്ന ജനതയ്ക്കുവേണ്ടി വ്യക്തമായ ഒരു ദൃഷ്ടാ ന്തം നാം വിട്ടേച്ചിട്ടുണ്ട്.

എല്ലാ കാലത്തുമുള്ള പ്രവാചകന്മാരുടെ ജനതയാണ് എല്ലാത്തരം പൈശാചിക പ്രവര്‍ത്തനങ്ങളിലും മുഴുകി നാശകാരികളായി മാറിയിട്ടുള്ളത്. അന്ത്യപ്രവാചകനായ മുഹമ്മദ് സര്‍വ്വലോകര്‍ക്കുമുള്ള പ്രവാചകനാണെന്ന് 7: 157-158 ല്‍ വായിക്കുന്ന ഫുജ്ജാറു കള്‍ തന്നെയാണ് 6: 104 ല്‍ പറഞ്ഞ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റിനെ വിസ്മരിച്ച കെ ട്ടജനത. അവര്‍ 2: 136, 285 എന്നീ സൂക്തങ്ങളെല്ലാം വായിക്കുന്നുണ്ടെങ്കിലും പ്രവാചക ന്മാരില്‍ നിന്നോ നബിമാരില്‍ നിന്നോ ഒരാളേയും പിന്‍പറ്റാതെ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രവൃത്തികളിലും മുന്‍പന്തിയിലുള്ള ഇവര്‍ ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോ ടുകൂടി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെട്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പ ന നടപ്പിലാക്കപ്പെടുന്നതാണ്. 2: 62; 27: 54-58 വിശദീകരണം നോക്കുക