( സുമര്‍ ) 39 : 50

قَدْ قَالَهَا الَّذِينَ مِنْ قَبْلِهِمْ فَمَا أَغْنَىٰ عَنْهُمْ مَا كَانُوا يَكْسِبُونَ

നിശ്ചയം ഇവര്‍ക്കുമുമ്പുള്ളവര്‍ ആരോ അവരും ഇങ്ങനെത്തന്നെയാണ് പറ ഞ്ഞിരുന്നത്, അപ്പോള്‍ അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതൊന്നും അവരെത്തൊ ട്ട് ഒരു ഗുണവും ചെയ്തില്ല.

ഐഹിക ജീവിതത്താല്‍ വഞ്ചിതരാക്കപ്പെട്ട് ജീവിതലക്ഷ്യം മറന്ന് ജീവിക്കുന്ന ക പടവിശ്വാസികള്‍ പറയുക അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള അനുഗ്രഹങ്ങളെല്ലാം അവരുടെ അറിവുകൊണ്ട് ലഭിച്ചിട്ടുള്ളതാണ് എന്നാണ്. എന്നാല്‍ അത് അവര്‍ക്ക് ഒരു പരീക്ഷണ മാണെന്നാണ് അല്ലാഹു പറയുന്നത്. ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്ന ഇവരുടെ മുന്‍ഗാ മികള്‍ക്കും അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നത് ഇഹത്തിലോ പരത്തിലോ അവരെത്തൊ ട്ട് ശിക്ഷയെ തടയാന്‍ പര്യാപ്തമായില്ല എന്നാണ് ത്രികാലജ്ഞാനിയായ അല്ലാഹു മു ന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിച്ച് ദീനില്‍ നി ന്ന് പുറത്തുപോയി യഥാര്‍ത്ഥ കാഫിറുകളായിത്തീര്‍ന്ന, നരകം സമ്പാദിച്ചുകൊണ്ടിരിക്കു ന്ന ഫുജ്ജാറുകളാണ് ഇന്ന് ഏതൊരു ജനവിഭാഗത്തെക്കാളും തങ്ങള്‍ സത്യത്തിലാണ് എന്ന് ദുരഭിമാനിക്കുന്നത്. 

4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ 2: 119; 7: 8-9; 10: 108; 17: 81; 43: 78 തുടങ്ങി 256 സൂക്തങ്ങളില്‍ സത്യം എന്ന് വിശേഷിപ്പിച്ചിട്ടുള്ള അദ്ദിക്റിനെ മൂടി വെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും മിഥ്യയെയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. പേനകൊണ്ട് മനുഷ്യനെ എഴുതാന്‍ പഠിപ്പിച്ച ബഹുമാന്യനായ നാഥന്‍ മനുഷ്യനെ അറിവില്ലാത്തതെല്ലാം പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യന്‍ പൈശാചിക ദുശ്ശക്തികള്‍ക്ക് വിധേയന്‍ തന്നെയാ ണ് എന്ന് 96: 1-7 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വാ യിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാന ഗ്രന്ഥവും പ്രപഞ്ചനാഥന്‍റെ സംസാരവുമായ അദ്ദിക്ര്‍ 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ടത് 21: 24-25 ല്‍ പറഞ്ഞ പ്രകാരം സേവിക്കപ്പെടാന്‍ അര്‍ഹന്‍ പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ് എന്നും അതുകൊണ്ട് അവനെ മാത്രം സേവിക്കണം എന്നും പഠിപ്പിക്കാനാ ണ്. 9: 28, 80; 17: 83; 18: 46, 103-106 വിശദീകരണം നോക്കുക.