( അന്നിസാഅ് ) 4 : 164

وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِنْ قَبْلُ وَرُسُلًا لَمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا

പ്രവാചകന്‍മാര്‍, നിശ്ചയം അവരെക്കുറിച്ച് നാം നിന്‍റെമേല്‍ മുമ്പ് വിവരിച്ച് തന്നിട്ടുണ്ട്, പ്രവാചകന്‍മാരും അവരെക്കുറിച്ച് നാം നിന്‍റെമേല്‍ വിവരിച്ചുതന്നിട്ടില്ല, മൂസായോട് അല്ലാഹു ഒരു സംസാരം സംസാരിക്കുകതന്നെ ചെയ്തിട്ടുണ്ട്.

സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ മിഥ്യയാണ് പിന്‍പറ്റുന്നതെന്നും മിഥ്യ ഉടയാനുള്ളതാണെന്നും 17: 81 ല്‍ പറഞ്ഞിട്ടുണ്ട്. നിനക്കുമുമ്പ് പ്രവാചകന്മാരെ നാം അയച്ചിട്ടുണ്ട്, അവരില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ നിനക്ക് വിവരിച്ച് തന്നിട്ടുണ്ട്, അവരില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ നിനക്ക് വിവരിച്ച് തരാത്തതുമുണ്ട്, നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരു പ്രവാചകനും ഒരു ദൃഷ്ടാന്തം കൊണ്ടുവരാന്‍ സാധ്യമല്ല, നാഥന്‍റെ കല്‍പനയായ അദ്ദിക്ര്‍ വന്നുകഴിഞ്ഞാല്‍ അതിനെ തള്ളിപ്പറഞ്ഞ് തെമ്മാടികളായ ജനതകള്‍ക്കിടയില്‍ സത്യമായ അതുകൊണ്ട് വിധി കല്‍പിക്കുകയായി, അപ്പോള്‍ അവിടെ മിഥ്യ പിന്‍പറ്റുന്നവര്‍ നഷ്ടപ്പെട്ടവരുമായി എന്ന് 40: 78 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാരും നിയോഗിക്കപ്പെട്ടിട്ടുള്ളത് 14: 1 ല്‍ പറഞ്ഞതുപോലെ സത്യമായ അദ്ദിക്ര്‍ കൊണ്ട് ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് അഥവാ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ്. അല്ലാഹു പ്രവാചകന്‍ മൂസായോട് സംസാരിച്ചിട്ടുള്ളതായി 7: 143-144; 27: 8-9 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 253; 3: 101-102; 4: 115; 4: 115 വിശദീകരണം നോക്കുക.