( അന്നിസാഅ് ) 4 : 18

وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُولَٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا

ദുഷ്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നവരായവര്‍ക്ക് പശ്ചാത്താപവുമില്ല, മരണം ആസന്നമാകുമ്പോള്‍ അവരില്‍നിന്നുള്ള ഒരുവന്‍ നിശ്ചയം ഞാനിതാ പശ്ചാത്തപിച്ച് മടങ്ങുന്നു എന്നുപറയുകയായി-നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്നവരായി മരണപ്പെടുന്നവരായവര്‍ക്കും, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷ തന്നെയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.

'തൗബ' എന്നാല്‍ മടക്കം എന്നാണ്, അഥവാ എവിടെ നിന്നാണോ പോയത് അവി ടേക്കുതന്നെ തിരിച്ചുവരിക എന്നര്‍ത്ഥം. എല്ലാവരും പ്രകൃതിയില്‍ അനുസരണമുള്ളവരായിട്ടാണ് ജനിക്കുന്നത്, ആ പ്രകൃതിയിലേക്ക്, അനുസരണത്തിലേക്ക്, സ്രഷ്ടാവിലേ ക്ക്, സ്വര്‍ഗ്ഗത്തിലേക്കുള്ള നേരെച്ചൊവ്വെയുള്ള വഴിയായ അദ്ദിക്റിലേക്ക് തിരിച്ചുവരലാ ണ് പശ്ചാത്താപം. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയാത്തതുകൊണ്ടാണ് മനുഷ്യരില്‍ തെറ്റുകുറ്റങ്ങള്‍ വരുന്നത്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരവരെ തിരിച്ചറിയാത്തതുകൊണ്ടും സ്രഷ്ടാവിനെ തിരിച്ചറിയാത്തതുകൊണ്ടും ജീവിതലക്ഷ്യം തിരിച്ചറിയാത്തതുകൊണ്ടുമാണ് അത്. അന്ത്യനാള്‍ വരെയുള്ള ആദം സന്തതികളെ മുഴുവനും സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച് 'ഞാനല്ലെയോ നിങ്ങളുടെ ഉടമ' എന്ന് അല്ലാഹു ചോദിച്ചപ്പോള്‍ എ ല്ലാ ഓരോരുത്തരും 'അതെ നാഥാ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് മറുപടി പറഞ്ഞു. 'ഞങ്ങള്‍ അതിനെക്കുറിച്ച് ബോധമില്ലാത്തവരായിരുന്നുവെന്ന് ഇനി വിധിദിവസം നിങ്ങള്‍ പറയാതിരിക്കാനും അല്ലെങ്കില്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍ ശിര്‍ക്ക് ചെയ്തു, ഞങ്ങള്‍ അവരുടെ പിന്‍ഗാമികളായ സന്തതികളല്ലേ, അപ്പോള്‍ ആ മിഥ്യാവാദികള്‍ ചെയ് ത കുറ്റത്തിന് നീ ഞങ്ങളെ ശിക്ഷിക്കുകയാണോ നാഥാ' എന്ന് നിങ്ങളില്‍ ഒരാളും പറയാന്‍ ഇടവരാതിരിക്കാനും വേണ്ടിയാണതെന്ന് 7: 172-173 ല്‍ പറഞ്ഞിട്ടുണ്ട്. 7: 174 ല്‍, ഇ പ്രകാരം നാം നമ്മുടെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കുകയാണ്, അവര്‍ പ്രസ്തുത കരാറിലേക്കുതന്നെ തിരിച്ച് വരുന്നവരാകുന്നതിനുവേണ്ടി എന്നും പറഞ്ഞിട്ടുണ്ട്. 

ജീവിതകാലം മുഴുവനും ലക്ഷ്യബോധമില്ലാതെ തിന്മകളില്‍ മുഴുകി കഴിച്ചുകൂട്ടി യ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് പശ്ചാത്താപം ലഭിക്കുകയില്ല എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. റൂഹ് തൊണ്ടക്കുഴിയില്‍ എത്തുന്നതുവരെ അല്ലാഹു അടിമയു ടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂ ടെ പഠിപ്പിച്ചിട്ടുണ്ട്. 33: 72 ല്‍, പ്രപഞ്ചം നിലനില്‍ക്കാനുള്ളഅമാനത്തായ അദ്ദിക്ര്‍ സ്വീ കരിച്ച മനുഷ്യന്‍ അക്രമിയും വിഡ്ഢിയും തന്നെയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 33: 73 ല്‍, അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചത് കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷന്‍ മാരെയും സ്ത്രീകളെയും ശിക്ഷിക്കാനും വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീ കളുടെയും പശ്ചാത്താപം സ്വീകരിക്കാനുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ബുദ്ധിശക്തി, കാഴ് ച, കേള്‍വി, എഴുത്ത്, വായന തുടങ്ങി സ്രഷ്ടാവ് നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഏറ്റ വും വലിയ അനുഗ്രഹമായ അദ്ദിക്ര്‍ മനസ്സിലാക്കാനും അത് ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കാനും ഉപയോഗപ്പെടുത്താതെ നരകം സമ്പാദിച്ചതിന് നിഷ്പക്ഷവാനായ അ ല്ലാഹുവിനെയോ പിശാചിനെയോ മാതാ-പിതാക്കളെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ സാധ്യമാവുകയില്ല എന്നും ഗ്രന്ഥം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെ ച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175; 5: 48 തുടങ്ങിയ സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ ത്തൊട്ട് ബധിരരും അന്ധരും ഊമരുമായതിനാല്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്കോ അദ്ദിക്റിലേക്കോ തിരിച്ചുവരികയില്ല. 2: 254; 3: 90-91; 10: 90-92 വിശദീകരണം നോക്കുക.