فَمِنْهُمْ مَنْ آمَنَ بِهِ وَمِنْهُمْ مَنْ صَدَّ عَنْهُ ۚ وَكَفَىٰ بِجَهَنَّمَ سَعِيرًا
അപ്പോള്‍ അവരില്‍ അതുകൊണ്ട് വിശ്വസിച്ചവരുണ്ട്, അവരില്‍ അതിനെത്തൊട്ട് പിന്തിരിഞ്ഞവരുമുണ്ട്, അവര്‍ക്ക് കത്തിയാളുന്ന നരകകുണ്ഠം തന്നെ മതിയായിരിക്കുന്നു.
ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരാളായിരിക്കണം അന്ത്യപ്രവാചകന്‍ എ ന്ന വാദക്കാരായിരുന്നു ജൂതന്മാര്‍. ഇബ്റാഹീം നബിയുടെ ആദ്യമകന്‍ ഇസ്മാഈല്‍ നബി യുടെ പരമ്പരയില്‍ നിന്ന് വന്ന മുഹമ്മദ് നബിയെ അസൂയ നിമിത്തം അവര്‍ സ്വീകരി ച്ചില്ല. ഒറ്റ ഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയില്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നും അത് അവതരിപ്പിക്കപ്പെട്ടത് സേവിക്കപ്പെടാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല എന്ന് മൊത്തം മനുഷ്യരെ ഉണര്‍ത്താനാണെന്നും 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. ആ ഗ്രന്ഥം കൊണ്ട് വിശ്വസിച്ചവരും അതിനെത്തൊട്ട് സ്വയം തടയുകയും മറ്റുള്ളവരെ തടയുകയും ചെയ്തവരും ഇബ്റാഹീമിന്‍റെ പിന്‍ഗാമികളിലുണ്ട്. ഇന്ന് മൊത്തം ലോകര്‍ക്കുള്ള ഗ്രന്ഥം 33: 40 ല്‍ പറഞ്ഞ അന്ത്യപ്രവാചകനും നബിയുമായ മുഹമ്മദിന്‍റെ മേല്‍ അവതരിക്കപ്പെട്ട 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ്. അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമാണ് കത്തിയാളുന്ന നരകക്കുണ്ഠത്തിലെ വിറകായിത്തീരുക. അതിന് കാരണം പ്രവാചകന്മാരുടെ പേരുവെക്കുകയും എന്നാല്‍ പ്രവാചകന്മാരുടെയും അവരിലൂടെ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്‍റെയും മാര്‍ഗത്തിന് വിരുദ്ധമായ ജീവിതം നയിച്ച് പ്രവാചകന്മാരെ ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിക്കുകയും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തെ മാലിന്യമായി പരിഗണി ച്ചതുമാണ്. 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരും ദു ഷ്ടജീവികളുമായ ഇക്കൂട്ടരെ 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മഹ്ദി ഇജാസില്‍ വന്നാല്‍ ഇവര്‍ ഇജാസിലേക്ക് പ്രവേശിപ്പിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, ഇപ്പോള്‍ അവിടെയുള്ള കപടവിശ്വാസികളും അനുയായികളുമടങ്ങിയ മാലിന്യമായ ഇത്തരം മുശ്രിക്കുകളെ അവിടെനിന്ന് പുറത്താക്കുന്നതുമാണ്. 2: 39, 119, 136; 3: 181-182; 4: 26 വിശദീകരണം നോക്കുക.