( ഹുജുറാത്ത് ) 49 : 16

قُلْ أَتُعَلِّمُونَ اللَّهَ بِدِينِكُمْ وَاللَّهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

നീ ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ ദീന്‍ അല്ലാഹുവിനെ പഠിപ്പിക്കുകയാണോ, അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അറിയുന്നവ നാകുന്നു, അല്ലാഹു എല്ലാഓരോ കാര്യത്തെക്കുറിച്ചും അറിയുന്നവന്‍ തന്നെയു മാകുന്നു.

ത്രികാലജ്ഞാനമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോടാണ് ഇങ്ങനെ ചോദിക്കേണ്ടത്. 4: 150-151 ല്‍ പറ ഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടു കള്‍ പിന്‍പറ്റുന്നവരുമാണ്. ഇസ്ലാമിനെ വികൃതമായി ലോകരില്‍ അവതരിപ്പിക്കുന്ന അവരുടെ ഇംഗിതങ്ങള്‍ സാധിപ്പിച്ചുകൊടുക്കുന്നതിനാണ് കാഫിറായ മസീഹുദ്ദജ്ജാല്‍ വരുന്നത്. ഈസാ രണ്ടാമതുവന്ന് അവനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ ഇക്കൂട്ടരെ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെ ട്ട് വധിക്കുന്നതും അന്നേവരെ നടപ്പിലാക്കപ്പെടാത്ത 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതുമാണ്. 2: 255; 3: 21-22; 10: 17-18; 25: 65-66 വിശ ദീകരണം നോക്കുക.