( അൽ മാഇദ ) 5 : 13

فَبِمَا نَقْضِهِمْ مِيثَاقَهُمْ لَعَنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً ۖ يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ ۙ وَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِنْهُمْ إِلَّا قَلِيلًا مِنْهُمْ ۖ فَاعْفُ عَنْهُمْ وَاصْفَحْ ۚ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ

അപ്പോള്‍ അവരുടെ പ്രതിജ്ഞകള്‍ അവര്‍ ലംഘിച്ചതുകൊണ്ട് നാം അവരെ ശപിക്കുകതന്നെ ചെയ്തു, നാം അവരുടെ ഹൃദയങ്ങളെ കടുത്തതാക്കുകയും ചെയ്തു, അവര്‍ വാക്കുകള്‍ അതിന്‍റെ സ്ഥാനങ്ങളെത്തൊട്ട് മാറ്റിമറിച്ചുകൊ ണ്ടിരിക്കുകയും അവര്‍ ഓര്‍മ്മിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന വലിയൊരുഭാഗം അവര്‍ വിസ്മരിക്കുകയും ചെയ്തു, അവരില്‍ നിന്ന് കുറച്ചുപേരൊഴിച്ചുള്ളവ രുടെ വഞ്ചനകളില്‍ നിന്ന് ഓരോന്നായി നിനക്ക് പ്രത്യക്ഷപ്പെടാതിരിക്കുക യുമില്ല, അപ്പോള്‍ അവരെത്തൊട്ട് നീ വിടുതിചെയ്യുകയും കാത്തിരിക്കുകയും ചെയ്യുക, നിശ്ചയം അല്ലാഹു അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരെ ഇഷ്ട പ്പെടുന്നവന്‍ തന്നെയാണ്.

 ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് കപടവിശ്വാസികളും ഫുജ്ജാറുകളായ അവരുടെ അനുയായികളുമാണ്. അവരില്‍ നാഥനില്‍ നിന്നുള്ള ഏറ്റ വും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെച്ച് ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ കപടവിശ്വാസികളുടെ സ്വ ഭാവം പ്രവാചകന്‍റെ കാലത്തുള്ള ജൂതരുടെതിനെക്കാളും, കപടവിശ്വാസികളെ പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളുടെ സ്വഭാവം പ്രവാചകന്‍റെ കാലത്തുള്ള ക്രൈസ്തവരുടേതിനെക്കാളും ദുഷിച്ചതാണ്. അറബി ഖുര്‍ആന്‍ കേള്‍ക്കാത്തതുകൊണ്ടോ അതിനെക്കുറിച്ച് ലോകരോട് പറയാത്തതുകൊണ്ടോ അല്ല ഇക്കൂട്ടരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരുമായ ദുഷ്ടജീവികള്‍ എന്ന് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മറിച്ച് വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായതുകൊണ്ടാണ്. 7: 40; 32: 12, 22; 36: 59 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാരായ ഇവര്‍ അല്ലാഹ് എന്ന് നാവുകൊണ്ട് പറയുന്നവരാണെങ്കിലും ഹൃദയത്തില്‍ പിശാചിനെ കുടിയിരുത്തിയവരായതിനാല്‍ പിശാചിനെ സേവിക്കുന്നവരും 2: 168-169 ല്‍ പറഞ്ഞ പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 3: 78; 48: 6 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിവിധ സംഘടനകളായി പിരിഞ്ഞ് യഥാര്‍ത്ഥ കാഫിറുകളായിത്തീര്‍ന്ന ഇവര്‍ അവരുടെ സംഘടനാ താല്‍പര്യങ്ങള്‍ക്കും ദേഹേച്ഛക്കും അനുസൃതമായി നാഥന്‍റെ സൂക്തങ്ങള്‍ വളച്ചൊടിക്കുന്നവരും വികലമായി ചിത്രീകരിക്കുന്നവരുമാണ്. ഇന്ന് പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍. 

ഓര്‍മിക്കുക! വിശ്വാസികളുടെ സംഘത്തോട് വധിക്കാന്‍ പറഞ്ഞിട്ടുള്ളത് കപടവിശ്വാസികളെയും കുഫ്ഫാറുകളെയുമാണ്. എന്നാല്‍ ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാണ് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുക. അപ്പോള്‍ മാത്രമാണ് ഫുജ്ജാറുകള്‍ക്ക് 38: 8 ല്‍ പറഞ്ഞ 'അദ്ദിക്ര്‍' അഥവാ 'ദിക്രീ' ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 2: 44, 159-161; 3: 138; 4: 160-161 വിശദീകരണം നോക്കുക.