( അൽ മാഇദ ) 5 : 14

وَمِنَ الَّذِينَ قَالُوا إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ فَأَغْرَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ وَسَوْفَ يُنَبِّئُهُمُ اللَّهُ بِمَا كَانُوا يَصْنَعُونَ

നിശ്ചയം, ഞങ്ങള്‍ സഹായികളാണെന്ന് പ്രഖ്യാപിച്ചവരായവരില്‍ നിന്നും നാം പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു, എന്നാല്‍ അവര്‍ ഓര്‍മ്മിപ്പിക്കപ്പെട്ടുകൊ ണ്ടിരുന്ന വലിയൊരു ഭാഗം അവര്‍ മറക്കുകയും ചെയ്തു, അപ്പോള്‍ അവര്‍ക്കിടയില്‍ നാം അന്ത്യനാള്‍വരെ പരസ്പര ശത്രുതയുടെയും കോപത്തിന്‍റെയും വിത്തുപാകി, അവര്‍ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് അല്ലാ ഹു അവരോട് വിവരം പറയുകതന്നെ ചെയ്യുന്നതാണ്.

ഈസാ നബി ഇസ്റാഈല്‍ സന്തതികളില്‍ നിഷേധം കണ്ടപ്പോള്‍ അല്ലാഹുവി ലേക്ക് എന്നെ സഹായിക്കാന്‍ ആരുണ്ടെന്ന് ചോദിക്കുകയും അപ്പോള്‍ ഹവാരിയ്യുകള്‍: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ്, ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചു കഴിഞ്ഞു, ഞങ്ങള്‍ ജീവിതം മുഴുവന്‍ അല്ലാഹുവിന് സമര്‍പ്പിച്ചവരാകുന്നു എന്ന് നീ സാ ക്ഷ്യം വഹിച്ചാലും എന്ന് മറുപടിപറയുകയും ചെയ്തതായി 3: 52 ല്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നാണ് അല്ലാഹുവിനെ സഹായിക്കുന്നവര്‍ എന്ന ആശയത്തിലുള്ള നസാറാ ക്കള്‍ എന്ന നാമം വന്നത്. 22: 78 ല്‍, ഈ ഗ്രന്ഥത്തിലും മുമ്പുള്ള വേദങ്ങളിലും വിശ്വാസികളെ 'മുസ്ലിംകള്‍' എന്നുതന്നെയാണ് അല്ലാഹു നാമകരണം ചെയ്തിട്ടുള്ളത് എന്മ്പറഞ്ഞിട്ടുണ്ട്. യഹൂദരെന്നോ ക്രിസ്ത്യാനികളെന്നോ മുഹമ്മദീയരെന്നോ അതുപോലു ള്ളതോ ആയ നാമങ്ങളൊന്നും വേദഗ്രന്ഥത്തിലുള്ളതോ അതാതുകാലത്തെ പ്രവാചകന്മാരാല്‍ പഠിപ്പിക്കപ്പെട്ടതോ അല്ല. 21: 24 ല്‍ വിവരിച്ച പ്രകാരം നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാരും അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സര്‍വ്വസ്രഷ്ടാവിനാല്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളുടെ കരങ്ങളാല്‍ ക്രമേണ വേദത്തിന്‍റെ ആശയം വികലമാക്കപ്പെടുകയും അല്ലാഹു ഉദ്ദേശിച്ച ആശയത്തിന് വിരുദ്ധമായ ജീവിതസമ്പ്രദായങ്ങളും ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളും ഉടലെടുക്കുകയുമാണുണ്ടായത്. 6: 133 ല്‍ വിവരിച്ച പ്രകാരം ഓരോ പ്രവാചകന്‍റെയും ജനത പൂര്‍ണ്ണമായി വ്യതിചലിച്ച് നശിപ്പിക്കപ്പെടേണ്ട ഘട്ടത്തിലെത്തുമ്പോഴാണ് ശരീരം വ്യത്യസ്തവും ആശയം ഒന്നുതന്നെയുമായ അദ്ദിക്ര്‍ കൊണ്ട് പുതിയ പ്രവാചകന്‍ നിയോഗിക്കപ്പെടുന്നത്. എല്ലാ പ്രവാചകന്മാരും വേദഗ്രന്ഥവും വന്നിട്ടുള്ളത് അവര്‍ നിയോഗിക്കപ്പെടുന്ന ജനതയുടെ ഭാഷയില്‍ തന്നെയാണ്. 3: 19; 61: 14 വിശദീകരണം നോക്കുക.

ക്രൈസ്തവര്‍ ഇന്ന് പലവിഭാഗങ്ങളായി തിരിയുകയും പരസ്പരം പഴിചാരുകയും എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുകയും മൗഇളത്തായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുകയും ചെയ്യുന്ന പ്രവാചകന്‍റെ ജനത ഇന്ന് മറ്റേതൊരു ജനവിഭാഗത്തെക്കാളും കൂടുതല്‍ സംഘടനകളായി പിരിഞ്ഞ് പരസ്പരം സങ്കുചിതത്വത്തിലും ശത്രുതയിലും വിദ്വേഷത്തിലുമാണ് കഴിയുന്നത്. അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിക്കാതെ ഇരുപത്തൊമ്പത് കള്ളവാദികളെയും അവര്‍ എഴുതിയുണ്ടാക്കിയ, 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠ ത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാര്‍ കിതാബുകളെയും പിന്‍പറ്റിക്കൊ ണ്ടിരിക്കുകയാണ് അവര്‍. അവര്‍ തന്നെയാണ് മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ നബിയായും പിന്നെ റബ്ബായിത്തന്നെയും അംഗീകരിക്കുന്ന യഥാര്‍ത്ഥ കാഫിറുകള്‍. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്ത കാഫിറുകളും തെമ്മാടികളും ഭ്രാന്തന്മാരുമായ അവര്‍ പിശാചിന്‍റെ താവളമായ നരകക്കുണ്ഠത്തിലേക്ക് മടങ്ങേണ്ടവരാണ്. അത്തരം കപടവിശ്വാസികളും അനുയായികളും തമ്മില്‍ നരകക്കുണ്ഠത്തില്‍വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കലഹിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 2, 79, 213; 3: 84-85; 4: 140 വിശദീകരണം നോക്കുക.