( അൽ അന്‍ആം ) 6 : 161

قُلْ إِنَّنِي هَدَانِي رَبِّي إِلَىٰ صِرَاطٍ مُسْتَقِيمٍ دِينًا قِيَمًا مِلَّةَ إِبْرَاهِيمَ حَنِيفًا ۚ وَمَا كَانَ مِنَ الْمُشْرِكِينَ

നീ പറയുക: നിശ്ചയം എന്നെ എന്‍റെ നാഥന്‍ നേരെചൊവ്വെയുള്ള മാര്‍ഗത്തി ലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകതന്നെ ചെയ്തിട്ടുണ്ട്, ഋജുമാനസനായ ഇബ്റാഹീമിന്‍റെ നേരെചൊവ്വെയുള്ള ദീനിലേക്ക്, അവന്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല.

6: 153 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ ആണ് നേരെച്ചൊവ്വെയുള്ള പാത എന്നിരിക്കെ ആരാണോ അതിനെ പിന്‍പറ്റിയത്, അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 3: 19 ല്‍ വിവരിച്ച പ്രകാരം അത് മാത്രമാണ് ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനു ഷ്യര്‍ക്ക് പ്രപഞ്ചനാഥന്‍ തൃപ്തിപ്പെട്ട ജീവിതരീതി. 2: 135-136 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ മുഹമ്മദും വിശ്വാസികളും ഇബ്രാഹീമിന്‍റെ ജീവിതവ്യവസ്ഥ പിന്‍പറ്റാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. 16: 120 ല്‍, നിശ്ചയം ഇബ്രാഹീം സ്വയം തന്നെ ഒരു സമുദാ യമായിരുന്നു, അല്ലാഹുവിനോട് വണക്കമുള്ള നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നവന്‍ -അവന്‍ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല എന്നും; 16: 123 ല്‍, പിന്നെ നാം നിന്നിലേക്ക് ദിവ്യസന്ദേശം നല്‍കി -തീര്‍ച്ചയായും നീ നേരെച്ചൊവ്വെ ഇബ്രാഹീമിന്‍റെ മാര്‍ഗം പിന്‍പറ്റുക തന്നെ വേണമെന്ന്, അവന്‍ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രവാചകന്മാരില്‍ നിന്നോ നബിമാരില്‍ നിന്നോ ആരെയും പിന്‍പറ്റാതെ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ട് 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. 4: 150-151; 5: 48; 6: 79, 117 വിശദീകരണം നോക്കുക.