وَقَالُوا كُونُوا هُودًا أَوْ نَصَارَىٰ تَهْتَدُوا ۗ قُلْ بَلْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ
അവര്‍ പറയുകയും ചെയ്യുന്നു: നിങ്ങള്‍ ജൂതന്മാരാവുക അല്ലെങ്കില്‍ ക്രൈസ്തവരാവുക, എന്നാലേ നിങ്ങള്‍ സന്മാര്‍ഗത്തിലാവുകയുള്ളൂ, നീ പറയുക: അല്ല, ഇബ്റാഹീമിന്റെ മാര്‍ഗമാണ് നേരെചൊവ്വായ മാര്‍ഗം, അവന് അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല.
2: 111 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരും ക്രൈസ്തവരും അവരുടെ ജീവിതചര്യ പിന്പറ്റിയെങ്കിലേ ഏതൊരാളും സന്മാര്‍ഗത്തിലാവുകയുള്ളൂ എന്ന് പ്രത്യേകം പ്രത്യേകം പറഞ്ഞിരുന്നു. ഇന്നത്തെ ജൂതരോ ക്രൈ സ്തവരോ മറ്റേതെങ്കിലും ജനവിഭാഗങ്ങളോ ഇങ്ങനെ പറയുന്നില്ല. എന്നാല്‍ ഇന്ന് മതം കണക്കെ ഭിന്നിച്ചിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനക്കാരുടെ വാദമാണ് ഇതെല്ലാം. 23: 51-53; 30: 30-32 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഇന്ന് അവരെല്ലാം അല്ലാഹുവിന്റെ ഏക സംഘത്തില്‍ പെടാതെ വിവിധ സംഘടനകളായിപ്പിരിഞ്ഞ മുശ്രിക്കുകളാണ്. അവര്‍ പ്രവാചകന്മാരായ ഇബ്റാഹീമിന്റയോ മുഹമ്മ ദിന്റെയോ മാര്‍ഗമല്ല പിന്‍പറ്റുന്നത്. മറിച്ച് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ ഒഴിവാക്കി 2: 78-79 ല്‍ വിവരിച്ച പ്ര കാരം 29 കള്ളവാദികളും കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പിശാചിനെ സേവിക്കുന്നവരും അവന്റെ കാ ല്പാടുകള് പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്.
നയതന്ത്ര പ്രതിനിധികളെ തട്ടിക്കൊണ്ടുപോയി വിലപേശുക, വധിക്കുക, എംബ സികളും തന്ത്രപ്രധാന കേന്ദ്രങ്ങളും ബോംബുസ്ഫോടനം നടത്തി നശിപ്പിക്കുക തുടങ്ങി യ തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജൂതര്‍ ഇസ്റാഈല്‍ രാഷ്ട്രം നേടിയത്. വിവിധ രാജ്യങ്ങളില്‍ ചിന്നിച്ചിതറി ജീവിച്ചിരുന്ന ജൂതര്‍ക്ക് അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹികെട്ടാണ് 1948 ല്‍ അമേരിക്കയും ബ്രിട്ടനും മുന്‍കൈയെടുത്ത് ഇസ്റാഈല്‍ രാഷ്ട്രം ഉണ്ടാക്കിക്കൊടുത്തത്. ജൂതരുടെ ഇതേ നയം തന്നെയാണ് ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും ഫലസ്തീനിലും കാശ്മീരിലുമുള്‍പ്പടെ പലയിടങ്ങളി ലും സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ലോകത്തെവിടെയുമുള്ള ഫുജ്ജാറുകളിലെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന മാര്‍ഗങ്ങളും മുന്‍കാലത്തെ ജൂതരുടേതിനെക്കാള് അധപതിച്ചതായി കാണാവുന്നതാണ്. അവര്‍ ജനങ്ങളെ അദ്ദിക്റില്‍ നിന്ന് തടയുകയും അവര്‍ സ്വയം അതിനെത്തൊട്ട് തടയുകയും ചെയ്യുന്നു, അതുവഴി അവര്‍ അവരെത്തന്നെയല്ലാ തെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല എന്ന് 6: 26 ല്‍ പറഞ്ഞിട്ടു ണ്ട്. ഭൂമിയില്‍ രക്തം ചിന്താതെ മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും ശാന്തിയും സമാധാനവും നിലനിര്‍ത്താനുമുള്ള ഏക ഉപാധിയാണ് ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍. അതുകൊണ്ട് മാത്രമേ മനുഷ്യരുടെ ആത്മാവ് ഏക ആത്മാവില്‍ നിന്നുള്ളതാണെന്നും ശരീരം മാത്രമേ വിഭിന്നമായിട്ടുള്ളൂ എന്നുമുള്ള തിരിച്ചറിവ് ലഭിക്കുകയുള്ളൂ. ഇന്ന് ജൂതരോ ക്രൈസ്തവരോ മറ്റ് ജനവിഭാഗങ്ങളോ ഇത്തരം സൂക്തങ്ങ ള്‍ വായിക്കുന്നില്ല. എന്നാല്‍ ഫുജ്ജാറുകളാണ് 5: 32 ല്‍, നിശ്ചയം ഒരു ആത്മാവിന് പകരമായിക്കൊണ്ടോ അല്ലെങ്കില്‍ ഭൂമിയില്‍ നാശം വിതച്ചതിന്റെ പകരമായിക്കൊണ്ടോ അ ല്ലാതെ ആരെങ്കിലുമൊരാള്‍ ഒരു ആത്മാവിനെ വധിക്കുകയാണെങ്കില്‍ അപ്പോള്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചത് പോലെയാണ്, ഇനി ഒരുവന് ഒരു ആത്മാവിനെ ജീവി പ്പിക്കുകയാണെങ്കില് അപ്പോള്‍ അവന് മുഴുവന്‍ മനുഷ്യരെയും ജീവിപ്പിച്ചത് പോലെയു മാണ് എന്ന് വായിച്ചിട്ടുള്ളത്. എന്നാല്‍ അവര്‍ തന്നെയാണ് ലോകത്തെല്ലായിടത്തും തീ വ്രവാദ പ്രവര്‍ത്തനങ്ങളിലും നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകിയിട്ടുള്ളത്. 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 29-30 എന്നീ ഏഴ് സൂക്തങ്ങളില്‍ 'എല്ലാ ഓ രോരുത്തരും അവരുടെ പിരടിയില്‍ കര്‍മ്മരേഖ വഹിക്കുന്നുണ്ട്' എന്ന് ഈ ഫുജ്ജാറു കള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്നുണ്ട്. എന്നാല്‍ അവര്‍ പ്രസ്തുത കര്‍മ്മരേഖയെക്കുറിച്ച് ബോധമില്ലാത്ത ജീവിതരീതിയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. ഈസാ വന്നശേ ഷം 4: 90-91 ല്‍ വിശദീകരിച്ചപ്രകാരം അവര്‍ വധിക്കപ്പെടാനുള്ളതാണ്. 20: 99-100 ല്‍ വിവരിച്ച പ്രകാരം ലോകത്ത് ഏതൊരു ജീവി എന്ത് ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അതിന്റെയെല്ലാം പാപഭാരം വഹിക്കേണ്ടി വരിക 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപ യോഗപ്പെടുത്താത്ത ഈ ദുഷ്ടജീവികള്‍ തന്നെയാണ്. വിശ്വാസികളുടെ സംഘമില്ലാ ത്ത ഇക്കാലത്ത് യുദ്ധമോ വധമോ ഇല്ല; മറിച്ച് അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാ സികളോടും തള്ളിപ്പറയുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളോടും 9: 73 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ കൊണ്ടുള്ള ജിഹാദ് മാത്രമേയുള്ളൂ. 3: 67, 95; 6: 161; 16: 123 എന്നീ സൂക്തങ്ങളെല്ലാം 'അവന് ഒരിക്കലും അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്ക്കു ന്നവരില്‍ പെട്ടവനുമായിരുന്നില്ല' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. 2: 120; 9: 67-68; 25: 23-24 വിശദീകരണം നോക്കുക.