لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
അവന് യാതൊരു പങ്കുകാരുമില്ല, അതുകൊണ്ട് ഞാന്‍ കല്പിക്കപ്പെട്ടിരിക്കു ന്നു, ഞാന്‍ അവന് സര്‍വ്വസ്വം സമര്‍പ്പിച്ചവരില്‍ ഒന്നാമനുമാകുന്നു.
അതുകൊണ്ട് ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ പ്രവാചകനും വിശ്വാസിയും മുന്‍ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇബ്രാഹീമിന്റെ ചര്യ പിന്‍പറ്റാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു എന്നാണ്. 6: 56 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹുവിന് പങ്കാളികളോ ശുപാര്‍ശക്കാരോ ഇടയാളന്മാരോ ഒന്നും തന്നെയില്ല. 2: 255 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ അവന് പ്രപഞ്ചത്തിലുള്ള എല്ലാ ഓരോ വസ്തുവിനെയും വലയം ചെയ്തവനും ഉറക്കവും മയക്കവുമില്ലാതെ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 43: 36-39 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തന്റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി 3: 102 ല്‍ വിവരിച്ച പ്രകാരം നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. അത്തരം വിശ്വാസികള്‍ മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരായി മരണപ്പെടുകയുള്ളൂ. 1: 7; 2: 159-160; 4: 118; 6: 101-102 വിശദീകരണം നോക്കുക.