( അൽ അന്‍ആം ) 6 : 75

وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ وَلِيَكُونَ مِنَ الْمُوقِنِينَ

അപ്രകാരം നാം ഇബ്റാഹീമിന് അവന്‍ ദൃഢബോധ്യമുള്ളവരായവരില്‍ ഉള്‍പ്പെടുന്നതിനുവേണ്ടി ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരവ്യവസ്ഥ കാണിച്ചുകൊടുത്തു.

2: 260 ല്‍ പറഞ്ഞ പ്രകാരം ഇബ്റാഹീം നബി 'എന്‍റെ നാഥാ! മരിച്ചവരെ നീ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് എനിക്കൊന്ന് കാണിച്ചുതരിക' എന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് അല്ലാഹു ഈ പ്രാപഞ്ചിക ഭരണരഹസ്യം ഇബ്റാഹീം നബിക്ക് കാണിച്ചു കൊടുത്തത്. 45: 20 ല്‍, അദ്ദിക്ര്‍ മനുഷ്യര്‍ക്ക് ഉള്‍ക്കാഴ്ചാദായകമാണെന്നും ദൃഢബോധ്യമുള്ള വിശ്വാസികള്‍ക്ക് സന്മാര്‍ഗവും കാരുണ്യവുമാണെന്നും പറഞ്ഞിട്ടുണ്ട്. ഉറപ്പ് നല്‍കുന്ന സത്യമാണ് അദ്ദിക്ര്‍ എന്ന് 56: 95 ലും 69: 51 ലും പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ച ത്രികാലജ്ഞാനമായ അദ്ദിക്റും ത്രികാലജ്ഞാനിയായ അല്ലാഹുവും ഒന്നുതന്നെയാണെന്നിരിക്കെ അദ്ദിക്റില്‍ നിന്ന് പ്രാപഞ്ചിക ഭരണരഹസ്യം വരെ മനസ്സിലാക്കാവുന്നതാണ്. അവസാനനാളിന്‍റെ പ്രധാനപ്പെട്ട 10 അടയാളങ്ങളില്‍ ഒന്നായ ഒരു മൃഗം വന്ന് 'മനുഷ്യര്‍ നമ്മുടെ സൂക്തങ്ങളില്‍ ദൃഢബോധ്യമുള്ളവരല്ല' എന്ന് പറയുന്ന രംഗം 27: 82 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 4; 3: 7-10; 6: 27-28; 45: 13 വിശദീകരണം നോക്കുക.