( അൽ അന്‍ആം ) 6 : 74

وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُبِينٍ

ഇബ്റാഹീം തന്‍റെ പിതാവ് ആസറിനോട് പറഞ്ഞത് ഓര്‍ക്കേണ്ടതുമാണ്, താ ങ്കള്‍ ഇലാഹായി ഈ വിഗ്രഹങ്ങളെയാണോ തെരഞ്ഞെടുത്തിട്ടുള്ളത്? നിശ്ചയം ഞാന്‍ താങ്കളെയും താങ്കളുടെ ജനതയെയും വ്യക്തമായ വഴികേടിലാണ് കാ ണുന്നത്.

ഇബ്റാഹീം നബിയുടെ പിതാവിന്‍റെ പേരെടുത്തുദ്ധരിച്ചത് ഈ സൂക്തത്തില്‍ മാത്രമാണ്. 19: 42 ല്‍, ഇബ്റാഹീം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കേണ്ടതാണ്: ഓ എന്‍റെ പിതാവേ! കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തവരും താങ്കള്‍ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവരുമായവരെ സേവിക്കുന്നതെന്തിനാണെന്നും; 19: 43 ല്‍, ഓ എന്‍റെ പിതാവേ! നിശ്ചയം താങ്കള്‍ക്ക് വന്നുകിട്ടാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്, അതുകൊണ്ട് താങ്കള്‍ എന്നെ പിന്‍പറ്റുക, താങ്കളെ ഞാന്‍ ഏറ്റവും ശരിയായ മാര്‍ഗ്ഗത്തിലേക്ക് നയിക്കാമെന്നും; 19: 44 ല്‍, ഓ പിതാവേ! താങ്കള്‍ പിശാചിനെ സേവിക്കരുത്, നിശ്ചയം പിശാച് നിഷ്പക്ഷവാനെ ധിക്കരിച്ചവനാകുന്നു എന്നും; 19: 45 ല്‍, ഓ പിതാവേ! താങ്കള്‍ പിശാചിനെ സംരക്ഷകനും സഹായിയുമായി തെരഞ്ഞെടുക്കുക വഴി നിഷ്പക്ഷവാനില്‍ നിന്നുള്ള ശിക്ഷ താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇതൊന്നും അംഗീകരിക്കാതെ ഇബ്റാഹീമിന്‍റെ പിതാവടക്കമുള്ള ജനത ഇബ്റാഹീമിനെ തീയിലെറിഞ്ഞ് കരിച്ചുകൊല്ലാനാണ് തീരുമാനിച്ചത്. എന്നാല്‍ 21: 51-71 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥന്‍ അവനെ രക്ഷപ്പെടുത്തുകയുണ്ടായി. 

മനുഷ്യര്‍ക്ക് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ദൈവമോ നാഥനോ രാജാവോ ഇല്ലെന്ന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് വിവിധ കാലഘട്ടങ്ങളിലായി 313 പ്രവാചകന്മാരെയും സത്യമായ അദ്ദിക്റും കൊണ്ട് അയച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാ ര്യങ്ങളെല്ലാം ഉണര്‍ത്തുന്ന അദ്ദിക്ര്‍ ലോകരെ അറിയിക്കാന്‍ കടമപ്പെട്ട ഇന്നത്തെ ഫുജ്ജാറുകള്‍ അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പിശാചിനെയാണ് സഹായിച്ചുകൊണ്ടിരിക്കുന്നതും സേവിച്ചുകൊണ്ടിരിക്കുന്നതും. 1: 4, 7; 2: 254; 4: 117; 5: 90-91 വിശദീകരണം നോക്കുക.