تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ
നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്റെ പ്രവാചകനെക്കൊണ്ടും വിശ്വ സിക്കുകയും നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സമ്പത്ത് കൊ ണ്ടും നിങ്ങളുടെ ആത്മാവുകൊണ്ടും ജിഹാദ് ചെയ്യുകയുമാണ് അത്, അതാണ് നിങ്ങള്‍ക്ക് ഉത്തമമായിട്ടുള്ളത്-നിങ്ങള്‍ അറിവുള്ളവര്‍ തന്നെയാണെങ്കില്‍!
അല്ലാഹുവിനെക്കൊണ്ടും അവന്റെ പ്രവാചകനെക്കൊണ്ടുമുള്ള വിശ്വാസം രൂപ പ്പെടുന്നത് 2: 213; 3: 49; 5: 16, 110; 10: 100; 22: 65 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ വിശ്വാ സം രൂപപ്പെടുത്താനുള്ള അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് മാത്രമാ ണ്. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയും പ്രപഞ്ചം അതിന്റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് പ്രചരിപ്പിക്കുന്ന തിന് വേണ്ടി പ്രാര്‍ത്ഥിക്കലും പ്രയത്നിക്കലും അതിനുവേണ്ടി സമയവും സമ്പത്തുമട ക്കം എല്ലാവിധ കഴിവുകളും സ്വാധീനങ്ങളും ഉപയോഗപ്പെടുത്തലുമാണ് ഇന്നത്തെ ജിഹാ ദ്. അതുതന്നെയാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന് ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുക യും ചെയ്യുന്നവനാണ് എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്റെ പൊരുളും. 25: 52; 38: 24; 45: 13 വിശദീകരണം നോക്കുക.