( അസ്സ്വഫ്ഫ് ) 61 : 13

وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِنَ اللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ الْمُؤْمِنِينَ

-മറ്റൊന്നും; അത് നിങ്ങള്‍ ഇഷ്ടപ്പെടുന്നതാണ്, അല്ലാഹുവില്‍ നിന്നുള്ള സഹാ യവും ആസന്നമായ ഒരു വിജയവുമാണ് അത്, വിശ്വാസികളെ നീ സന്തോ ഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.

ത്രികാലജ്ഞാനമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ ജീവിതലക്ഷ്യം സാക്ഷാത്കരിക്കുകയുള്ളൂ. അത്തരം വിശ്വാസികള്‍ നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് പരലോകത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് മുഴുകുക. അത്തരം വിശ്വാസികളെ കരയിലെ ഏറ്റവും ഉത്തമജീവികളെന്ന് 98: 7 ല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമാ യതിനാല്‍ അവര്‍ നരകക്കുണ്ഠത്തിലേക്കുള്ളവരാണ് എന്ന് 2: 286; 8: 22; 9: 67-68; 14: 3-4; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 2: 201-202; 39: 17-18; 60: 13 വിശദീ കരണം നോക്കുക.