( അൽ അഅ്റാഫ് ) 7 : 129

قَالُوا أُوذِينَا مِنْ قَبْلِ أَنْ تَأْتِيَنَا وَمِنْ بَعْدِ مَا جِئْتَنَا ۚ قَالَ عَسَىٰ رَبُّكُمْ أَنْ يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِي الْأَرْضِ فَيَنْظُرَ كَيْفَ تَعْمَلُونَ

അവര്‍ പറഞ്ഞു: നീ ഞങ്ങളിലേക്ക് വരുന്നതിനുമുമ്പും നീ ഞങ്ങളിലേക്ക് വന്നതിനുശേഷവും ഞങ്ങള്‍ ഉപദ്രവിക്കപ്പെടുന്നുവല്ലോ, അവന്‍ പറഞ്ഞു: നി ങ്ങളുടെ നാഥന്‍ നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്തേക്കും -അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് നോക്കിക്കാണുന്നതിനുവേണ്ടി.

2: 214 ല്‍, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് കഴിഞ്ഞുപോയിട്ടുള്ള അനുഭവങ്ങളൊന്നും നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടില്ലായെന്നിരിക്കെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ കണക്കുകൂട്ടുന്നുവോ? വിപത്തുകളും ദുരിതങ്ങളും അവരെ പിടികൂടി, എപ്പോഴാണ് അല്ലാഹുവിന്‍റെ സഹായം എന്ന് പ്രവാചകനും അവനോടൊപ്പമുള്ള വിശ്വാസികളും വിളിച്ചുകേഴുവോളം അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു; അറിഞ്ഞിരിക്കുക: നിശ്ചയം അല്ലാഹുവിന്‍റെ സഹായം അടുത്ത് തന്നെയാണുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. 6: 165 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ ഓരോരുത്തരെയും പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ പ്രസ്തുത ലക്ഷ്യബോധമില്ലാത്തതിനാല്‍ ഫുജ്ജാറുകള്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരാണ്. അതിനാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളാല്‍ അവര്‍ ലോകത്തെവിടെയും അതിജയിക്കപ്പെടുകയും നിന്ദ്യത അനുഭവിക്കുകയും ചെയ്യുകയുമാണ്. 2: 152; 6: 65-66, 89-90; 7: 141; 24: 55; 47: 10-11 വിശദീകരണം നോക്കുക.