( അൽ അഅ്റാഫ് ) 7 : 128

قَالَ مُوسَىٰ لِقَوْمِهِ اسْتَعِينُوا بِاللَّهِ وَاصْبِرُوا ۖ إِنَّ الْأَرْضَ لِلَّهِ يُورِثُهَا مَنْ يَشَاءُ مِنْ عِبَادِهِ ۖ وَالْعَاقِبَةُ لِلْمُتَّقِينَ

മൂസാ തന്‍റെ ജനതയോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുവീന്‍, നിശ്ചയം ഭൂമി അല്ലാഹുവിന്‍റേതാകുന്നു, അവന്‍റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ അതിന്‍റെ അവകാശികളാക്കുന്നു, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് തന്നെയാണ് നല്ല പരിണിതി.

2: 30 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി നല്‍കപ്പെട്ട മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് പ്രപഞ്ചനാഥന്‍റെ പ്രാതിനിധ്യം വഹിക്കുന്നതിന് വേണ്ടിയാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ പ്രസ്തുത പ്രാതിനിധ്യം വഹിക്കുകയുള്ളൂ. 39: 74 ല്‍, സ്വര്‍ഗവാസികള്‍ നാളെ പറയുന്നതാണ്: ഞങ്ങളോട് ചെയ്ത വാഗ്ദത്തം സത്യപ്പെടുത്തിത്തന്ന അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, ഭൂമിയില്‍ അവന്‍ ഞങ്ങളെ അനന്തരാവകാശികളാക്കി, ഇനിയിപ്പോള്‍ ഇവിടെ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്ക് ഇഷ്ടം പോലെ സ്ഥലം പിടിക്കാമല്ലോ അല്ലേ, പ്രവര്‍ ത്തിക്കുന്നവര്‍ക്ക് ലഭിക്കുവാന്‍ പോകുന്ന പ്രതിഫലം എത്ര അനുഗ്രഹസമ്പൂര്‍ണ്ണം എന്ന് പറഞ്ഞിട്ടുണ്ട്. ആര്‍ക്കാണോ അദ്ദിക്ര്‍ വന്ന് കിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അവരാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ല്‍ പറഞ്ഞിട്ടുണ്ട്. 2: 2-5; 3: 133-136; 6: 55-57; 21: 105; 24: 55 വിശദീകരണം നോക്കുക.