( അൽ അഅ്റാഫ് ) 7 : 57

وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۖ حَتَّىٰ إِذَا أَقَلَّتْ سَحَابًا ثِقَالًا سُقْنَاهُ لِبَلَدٍ مَيِّتٍ فَأَنْزَلْنَا بِهِ الْمَاءَ فَأَخْرَجْنَا بِهِ مِنْ كُلِّ الثَّمَرَاتِ ۚ كَذَٰلِكَ نُخْرِجُ الْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ

അവന്‍ തന്നെയാണ് അവന്‍റെ അനുഗ്രഹത്തിന്‍റെ മുന്നോടിയായി ശുഭവാര്‍ത്ത യേകുന്ന കാറ്റിനെ അയക്കുന്നത്, അത് ജലവാഹികളായ മേഘങ്ങളെ ഉയര്‍ ത്തിയാല്‍ നാം അതിനെ നിര്‍ജ്ജീവമായ ഒരുനാട്ടിലേക്ക് നയിക്കുന്നു, അങ്ങ നെ അതുകൊണ്ട് നാം വെള്ളമിറക്കുകയും അങ്ങനെ അതുകൊണ്ട് നാം എ ല്ലാ ഫലങ്ങളില്‍ നിന്നുള്ളത് പുറപ്പെടുവിക്കുന്നു, അപ്രകാരമാണ് നാം മരിച്ച വരെ പുറപ്പെടുവിപ്പിക്കുക, നിങ്ങള്‍ ഹൃദയം കൊണ്ട് സ്മരിക്കുന്നവര്‍ തന്നെ ആകണമെന്നതിനുവേണ്ടി.

അവന്‍ കാറ്റിനെ സന്തോഷവാര്‍ത്തയായി അയക്കുന്നു എന്നതും അവന്‍റെ കാ രുണ്യമായ മഴ നിങ്ങളെ രുചിപ്പിക്കുന്നു എന്നതും അല്ലാഹു ഉണ്ട് എന്നതിന് തെളിവാ ണ് എന്ന് 30: 46 ല്‍ പറഞ്ഞിട്ടുണ്ട്. ഭൂമിയെ നീട്ടിപ്പരത്തുകയും നാം അതില്‍ പര്‍വ്വതങ്ങളെ ആണിയെന്നോണം നാട്ടുകയും ചെയ്തു, എല്ലാ വസ്തുക്കളെയും ഭംഗിയുള്ള ഇണകളായി അതില്‍ മുളപ്പിക്കുകയും ചെയ്തു, അല്ലാഹുവിലേക്ക് തിരിഞ്ഞ ഓരോ അടിമക്കും ഉള്‍ക്കാഴ്ചാദായകവും അനുസ്മരണവുമായിക്കൊണ്ട് ആകാശത്തുനിന്ന് നാം അനുഗ്രഹീതമായ വെള്ളമിറക്കി, അതുമുഖേന പൂന്തോപ്പുകളും ധാന്യമണികള്‍ നിറഞ്ഞ വയലുകളും കുലകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈത്തപ്പനകളും ഉത്പാദിപ്പിച്ചു, ഇതെല്ലാം നമ്മുടെ അടിമകള്‍ക്ക് ഭക്ഷണമായിക്കൊണ്ടാകുന്നു, അങ്ങനെ നാം ആ വെള്ളം മുഖേന മരിച്ച നാടിനെ ജീവിപ്പിക്കുന്നു, അപ്രകാരമാണ് (മനുഷ്യരെ) പുറപ്പെടു വിക്കലും എന്ന് 50: 7-11 ല്‍ പറഞ്ഞിട്ടുണ്ട്. ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെയും ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയെയും പുറപ്പെടുവിക്കുന്നത് അല്ലാഹു വാണ്, ഭൂമിയെ അതിന്‍റെ മരണത്തിന് ശേഷം ജീവിപ്പിക്കുന്നതും അവന്‍ തന്നെയാണ്, അപ്രകാരം നിങ്ങളും പുറപ്പെടുവിക്കപ്പെടുന്നതാണ് എന്ന് 30: 19 ലും; അവന്‍ ആകാശത്തുനിന്ന് വെള്ളമിറക്കി, അതുകൊണ്ട് ഭൂമിയെ അതിന്‍റെ മരണശേഷം ജീവിപ്പിക്കു ന്നു, നിശ്ചയം അതില്‍ ചിന്തിക്കുന്ന ജനതക്ക് ധാരാളം പാഠങ്ങളുണ്ട് എന്ന് 30: 24 ലും പറഞ്ഞിട്ടുണ്ട്. ആകാശത്തുള്ള പര്‍വ്വതങ്ങളില്‍ നിന്ന് അവന്‍ ആലിപ്പഴം ഇറക്കുകയും അത് അവന്‍ ഉദ്ദേശിക്കുന്നവരെ ബാധിപ്പിക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെത്തൊട്ട് തിരിച്ചുവിടുകയും ചെയ്യുന്നു എന്ന് 24: 43 ല്‍ പറഞ്ഞിട്ടുണ്ട്. 30: 48-50 ല്‍, അല്ലാഹുവാ ണ് കാറ്റിനെ അയക്കുന്നത്, അത് മുഖേന അവന്‍ മേഘങ്ങളെ ചലിപ്പിച്ച് ആകാശത്തി ല്‍ അവന്‍ ഉദ്ദേശിക്കും വിധം പരത്തിയിടുന്നു, അങ്ങനെ ഘനീഭവിച്ച മേഘത്തില്‍ നിന്ന് ആലിപ്പഴം വീഴുന്നത് കാണാം, അത് അവന്‍ ഉദ്ദേശിക്കുന്ന അടിമകളെ ബാധി പ്പിക്കുമ്പോള്‍ അവര്‍ അതാ സന്തോഷം കൊണ്ട് പുളകം കൊള്ളുന്നവരാകുന്നു, അ തിന് മുമ്പ് അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു, ഭൂമി മരിച്ചതിനുശേഷം അതിനെ എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന് നീ നോക്കുക, നിശ്ചയം അത് ചെയ്യുന്നവന്‍ മരിച്ച വരെ ജീവിപ്പിക്കുകതന്നെ ചെയ്യും, അവന്‍ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ കാറ്റുണ്ടാകുന്നതും മേഘങ്ങ ളെ ചലിപ്പിക്കുന്നതും ഘനീഭവിച്ച് മഴ വര്‍ഷിപ്പിക്കുന്നതും ആ മഴവെള്ളം കൊണ്ട് ഭൂ മിയില്‍ സസ്യലതാദികളും ഫലങ്ങളും മുളപ്പിച്ച് ഭൂമിയെ അതിന്‍റെ മരണശേഷം ജീവിപ്പിച്ച് കാണിച്ചുതരുന്നതും മനുഷ്യര്‍ക്ക് ഒരേവെള്ളം കൊണ്ട് ഭൂമിയില്‍ നിന്ന് വിവിധതരം പോഷക ഘടങ്ങളടങ്ങിയ ഫലങ്ങള്‍ ഉല്‍പാദിപ്പിച്ചുതരുന്നതുമെല്ലാം ഏകനായ അല്ലാഹുവാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം വിവരിക്കുന്ന അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ആരാണ് അല്ലാഹുവിനെ ഏകനായി അംഗീകരിച്ചുകൊണ്ട് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുക എന്ന് വിധി പറയുന്നതിന് വേണ്ടി ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ടെന്നും അതിന് വേണ്ടി മരിച്ച് മണ്ണും എല്ലുമായി ഭൂമിയില്‍ ലയിച്ചുചേര്‍ന്ന മ നുഷ്യരെ പുനര്‍സൃഷ്ടിക്കുകതന്നെ ചെയ്യുമെന്നുമാണ് ഓര്‍മ്മിപ്പിക്കുന്നത്. അപ്പോള്‍ പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ പ്രതിഭാസങ്ങളും അതിന്‍റെ പിന്നിലുള്ള ലക്ഷ്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ അല്ലാഹുവിലേക്കുള്ള നേരെച്ചൊവ്വേയുള്ള പാതയാ യി സ്വീകരിച്ചവരുടെ നെഞ്ചുകളെ മാത്രമാണ് ഇസ്ലാമിലേക്ക് വിശാലമാക്കിക്കൊടുത്തിട്ടുള്ളത്. അവര്‍ മാത്രമാണ് ബുദ്ധിമാന്‍മാരും. 3: 190-191; 6: 141; 7: 3, 26 വിശദീകരണം നോക്കുക.