قَدِ افْتَرَيْنَا عَلَى اللَّهِ كَذِبًا إِنْ عُدْنَا فِي مِلَّتِكُمْ بَعْدَ إِذْ نَجَّانَا اللَّهُ مِنْهَا ۚ وَمَا يَكُونُ لَنَا أَنْ نَعُودَ فِيهَا إِلَّا أَنْ يَشَاءَ اللَّهُ رَبُّنَا ۚ وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ عَلَى اللَّهِ تَوَكَّلْنَا ۚ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنْتَ خَيْرُ الْفَاتِحِينَ
അല്ലാഹു ഞങ്ങളെ അതില്‍ നിന്ന് രക്ഷിച്ച് കഴിഞ്ഞിരിക്കെ നിങ്ങളുടെ ചര്യയിലേക്ക് ഞങ്ങള്‍ മടങ്ങുകയാണെങ്കില്‍, നിശ്ചയം ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുപറയുന്നവര് തന്നെയായിരിക്കും, ഞങ്ങളുടെ ഉടമയായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഞങ്ങള്‍ക്ക് ഒരിക്കലും ഇനി അതിലേക്ക് മടങ്ങുക സാധ്യമല്ല, ഞങ്ങളുടെ നാഥന് എല്ലാഓരോ വസ്തുക്കളെക്കുറിച്ചും വിശാലമായ അറിവുള്ളവനാണ്, അല്ലാഹുവിന്റെ മേലാകുന്നു ഞങ്ങള്‍ ഭരമേല്പ്പിച്ചിരിക്കുന്നത്, ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനതക്കുമിടയില്‍ സത്യം കൊണ്ട് നീ തീരുമാനം കല്‍പ്പിക്കേണമേ, നീ തീരുമാനം കല് പ്പിക്കുന്നവരില് ഉത്തമനുമാകുന്നു.
7: 8-9 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സത്യം അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. 39: 69, 75; 40: 78 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിചാരണാനാളില്‍ സത്യമായ അദ്ദിക്ര്‍ ത്രാസായി ഉപയോഗപ്പെടുത്തിയാണ് വിചാരണ നടത്തുക എന്നതിനാല്‍ എക്കാലത്തുമുള്ള വിശ്വാസികള്‍ അവരുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ഇവിടെ വെച്ച് സത്യമായ അദ്ദിക്ര്‍ കൊണ്ട് വിചാരണ നടത്തുന്നവരും സത്യമായ അതുകൊണ്ട് ഞങ്ങള്‍ക്കും ഫുജ്ജാറുകളായ ജനതക്കുമിടയില്‍ വിധി കല്പിക്കേണമേ എന്ന് നാഥനോട് പ്രാര്‍ത്ഥിക്കുന്നവരുമാണ്. 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസി 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളോട് 'നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്‍ത്ഥ ജീവിതരീതിയും' എന്ന് പ്രഖ്യാപിക്കാനാണ് 109: 6 ലൂടെ കല്പിക്കപ്പെട്ടിട്ടുള്ളത്. 2: 255-257; 3: 90-91; 7: 48-49 വിശദീകരണം നോക്കുക.