(അത്തൗബ) 9 : 54
وَمَا مَنَعَهُمْ أَنْ تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنْفِقُونَ إِلَّا وَهُمْ كَارِهُونَ

അവരുടെ ദാന-ധര്‍മ്മങ്ങള്‍ അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ല, നിശ്ചയം അവര്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും നിഷേധിച്ചു എന്നതല്ലാതെ; അവര്‍ നമസ്കാരത്തിന് വരുമ്പോള്‍ മടുപ്പോടും അലസതയോടും കൂടിയല്ലാതെ വരികയില്ലാ എന്നതുകൊണ്ടും, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്നത് വെറുപ്പോടുകൂടിയല്ലാതെയല്ല എന്നതുകൊണ്ടും.

ആത്മാവിനെ പരിഗണിക്കാത്ത കെട്ടജനതയായ കപടവിശ്വാസികളും അവരുടെ അനുയായികളും ഇവിടെ നാലാം ഘട്ടത്തില്‍ ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നതിനാല്‍ അവര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 2: 3; 6: 146 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അവര്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് മിഥ്യാഗ്രന്ഥങ്ങളാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും പിന്‍പറ്റുന്നതും പ്രചരിപ്പിക്കുന്നതും എന്ന് 2: 42, 147 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കപ്പെടുമ്പോള്‍ 7: 8-9 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇത്തരം മിഥ്യാവാദികളെല്ലാം നഷ്ടപ്പെട്ടവരായിരിക്കും. നരകക്കുണ്ഠത്തില്‍ വെച്ച് ഇത്തരം ഭ്രാന്തന്മാര്‍ അതിന്‍റെ പാറാവുകാരനായ മാലിക്ക് എന്ന മലക്കിനെ വിളിച്ച് 'ഓ മാലിക്കേ! നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ' എന്ന് പറയുന്നതും അപ്പോള്‍ മാലിക്ക്: 'നിങ്ങള്‍ അവിടെ കഴിച്ചുകൂട്ടേണ്ടവര്‍ തന്നെയാണ്, നിശ്ചയം ഞങ്ങള്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് നിങ്ങളിലേക്ക് വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരായിരുന്നു' എന്ന് മറുപടി പറയുന്നതുമായ രംഗം 43: 74-78 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 6: 27-28; 7: 157-158; 9: 33 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!