നബിയെ ഉപദ്രവിക്കുന്നവരായ ചിലരും അവരിലുണ്ട്; അവര്‍ പറയുന്നു: ആര് എന്ത് പറഞ്ഞാലും കേള്‍ക്കുന്ന ഒരു കാതാണ് അവന്; നീ പറയുക: അവന് എല്ലാം കേള്‍ക്കുന്ന കാതായതിന്റെ ഗുണം നിങ്ങള്‍ക്ക് തന്നെയാണ്, അവന് അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നു, വിശ്വാസികളിലും വിശ്വസിക്കു ന്നു, നിങ്ങളില്‍ നിന്നുള്ള വിശ്വാസികളായവര്‍ക്ക് അവന് കാരുണ്യം തന്നെയാണ്, അല്ലാഹുവിന്റെ പ്രവാചകനെ ഉപദ്രവിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്.
ആരെന്തുപറഞ്ഞാലും കേള്‍ക്കുകയും എല്ലാവര്ക്കും പറയാന്‍ അവസരം നല്‍കുകയും ചെയ്യുന്നു എന്നതായിരുന്നു പ്രവാചകനെക്കുറിച്ച് കപടവിശ്വാസികള്‍ക്കുള്ള മറ്റൊരു പരാതി. കപടവിശ്വാസികളുടെ ഗൂഢാലോചനകളെയും കുതന്ത്രങ്ങളെയും അപവാദ പ്രചരണങ്ങളെയും കുറിച്ച് വിശ്വാസികളില്‍ നിന്ന് പ്രവാചകന് മനസ്സിലാക്കിക്കൊണ്ടിരുന്നു. തങ്ങളെപ്പോലുള്ള മാന്യന്മാര്ക്കും പ്രമാണിമാര്‍ക്കുമെതിരെ നീതരും പതിതരുമായ ആളുകള്‍ പറയുന്നതെല്ലാം പ്രവാചകന് വിശ്വസിക്കുകയാണോ എന്ന് അവര്‍ പിറുപിറുത്തിരുന്നു. 'അവന് എല്ലാം കേള്‍ക്കുന്ന കാതായതിന്റെ ഗുണം നിങ്ങള്‍ക്ക് തന്നെയാണ്' എന്ന് പറഞ്ഞതിന്റെ വിവക്ഷ, ദീനിനും ജനങ്ങള്‍ക്കും ഗുണപ്രദമായ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രവാചകന് ആളുകള്‍ പറയുന്നത് കേട്ടിരുന്നത്. നിങ്ങളുടെ കപടമായ വിശ്വാസവാദവും പ്രകടനാത്മകമായ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദില്‍ നിന്ന് രക്ഷപ്പെടാനുള്ള ന്യായവാദങ്ങളും സൂത്രങ്ങളും പ്രവാചകന് ക്ഷമാപൂര്‍വ്വം കേള്‍ക്കുന്നതിന് പകരം അതെല്ലാം അപ്പടി തള്ളിക്കളഞ്ഞിരുന്നുവെങ്കില്‍ മദീനയിലെ നിങ്ങളുടെ ജീവിതം തന്നെ പ്രയാസകരമാവുമായിരുന്നു. ചുരുക്കത്തില്‍ പ്രവാചകന്റെ ഈ സ്വഭാവം നിങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്, ഒട്ടും ദോഷകരമല്ല തന്നെ. 3: 159 വിശദീകരണം നോക്കുക.
പ്രവാചകന് അല്ലാഹുവിനെക്കൊണ്ടും വിശ്വാസികളിലും വിശ്വസിക്കുന്നവനാണ് എന്ന് പറഞ്ഞതിന്റെ വിവക്ഷ, പ്രവാചകന് കേള്‍ക്കുന്നതെല്ലാം വിശ്വസിക്കുന്നു എന്ന കപടവിശ്വാസികളുടെ ആരോപണം തെറ്റാണെന്നാണ്. വാക്ക് എല്ലാവരുടേതും കേള്‍ക്കുമെങ്കിലും യഥാര്‍ത്ഥ വിശ്വാസികള്‍ പറയുന്നത് മാത്രമേ കണക്കിലെടുക്കുകയുള്ളൂ -അതും അല്ലാഹുവുമായി ആത്മാവുകൊണ്ട് ബന്ധപ്പെട്ട് ചോദിച്ചതിന് ശേഷം മാത്രം. കപടവിശ്വാസിക ളുടെ ഉപജാപങ്ങളെക്കുറിച്ചും കുതന്ത്രങ്ങളെക്കുറിച്ചും പ്രവാചകന് വിവരം ലഭിച്ചത് തികച്ചും വിശ്വാസയോഗ്യരായ വിശ്വാസികള്‍ മുഖേനയാണ്. മൊ ത്തം ലോകത്തിന് കാരുണ്യമായിട്ടല്ലാതെ പ്രവാചകനായ മുഹമ്മദിനെ അയച്ചിട്ടില്ല എന്ന് 21: 107 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ക്ക് മാത്രമേ പ്രവാചകനും ഗ്രന്ഥവും കാരുണ്യമാവുകയുള്ളൂ. അദ്ദിക്റിനെ സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് 16: 89 ല്‍ പറഞ്ഞ പ്രകാരം മുസ്ലിംകള്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ലോകത്തുള്ള ഫു ജ്ജാറുകള്‍ പ്രവാചകനെ പിന്‍പറ്റാതെ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവര്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അവര്‍ നാവുകൊണ്ട് 'അല്ലാഹ്' എന്ന് പറയുന്നവരാണെങ്കിലും ആത്മാവുകൊണ്ട് അല്ലാഹുവിനെ സ്മരിക്കാത്ത തെമ്മാടികളാണ്. ഭ്രാന്തന്മാരായ ഇവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 3: 21-22 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ പ്രവാചകന്മാരെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നവരാണ്. 2: 18; 4: 105, 115; 6: 52 വിശദീകരണം നോക്കുക.