( അത്തൗബ ) 9 : 62

يَحْلِفُونَ بِاللَّهِ لَكُمْ لِيُرْضُوكُمْ وَاللَّهُ وَرَسُولُهُ أَحَقُّ أَنْ يُرْضُوهُ إِنْ كَانُوا مُؤْمِنِينَ

അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി നിങ്ങളോട് അല്ലാഹുവിനെ ക്കൊണ്ട് ആണയിടുന്നു, എന്നാല്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അര്‍ ഹരായിട്ടുള്ളവര്‍ അല്ലാഹുവും അവന്‍റെ പ്രവാചകനുമാണ്, അവര്‍ വിശ്വാസികളായിരുന്നുവെങ്കില്‍!

21: 24 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ്. 2: 62, 113 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും കാലത്തുള്ള കപടവിശ്വാസികളും കുഫ്ഫാറുകളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരാണ്. 8: 48 ല്‍ വിവരി ച്ച പ്രകാരം ആത്മാവില്ലാത്ത കെട്ടജനതയായ ഇക്കൂട്ടര്‍ അദ്ദിക്ര്‍ കൊണ്ട് അവരുടെ ജി ന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്തവരാണ്. 3: 183, 9: 5 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ ഇത്തരം കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകളെ ശിക്ഷിക്കുന്നതിനുവേണ്ടിയാണ്. 4: 78-79, 135; 5: 55-56; 33: 6 വിശദീകരണം നോക്കുക.