അല്ലാഹു സമാധാനഗേഹത്തിലേക്കാണ് വിളിക്കുന്നത്, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയും ചെയ്യുന്നു.
നിഷ്പക്ഷവാനായ അല്ലാഹു എല്ലാ മനുഷ്യരുടെയും ആത്മാവിന് സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകപാതയും നരകത്തിലേക്കുള്ള വിവിധപാതകളും വേര്‍തിരിച്ച് കാണിച്ചുതരുന്ന അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ട്. സമാധാനഗേഹം എന്നാല്‍ യാതൊരുവിധ വിപത്തോ ദു:ഖമോ ഭയമോ നഷ്ടമോ ക്ലേശമോ ഇല്ലായ്മയോ വല്ലായ്മയോ ഒന്നുമില്ലാത്ത, നിത്യാനുഗ്രഹങ്ങള്‍ അടങ്ങിയ സ്വര്‍ഗീയഭവനമാണ്. അത് കിട്ടത്തക്കവിധത്തിലുള്ള ഐഹിക ജീവിതമാര്‍ഗമാണ് നേരെ ചൊവ്വെയുള്ള പാത (STRAIGHT PATH). ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരില്‍ ആരാണോ അദ്ദിക്ര്‍ നേരെച്ചൊവ്വെയുള്ള പാതയായും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായും തെരഞ്ഞെടുത്തത്, അവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകാം.
ഇന്ന് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവനാരോ, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 80: 11 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുന്നതിനാല്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 63: 4 ലും 80: 17 ലും പറഞ്ഞിട്ടുണ്ട്. 2: 18, 171; 17: 97-98 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല്‍ അവര്‍ ഒരിക്കലും നേരെച്ചൊവ്വെയുള്ള പാതയിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ചുവരികയില്ല. 6: 153; 9: 31-33, 95; 17: 15 വിശദീകരണം നോക്കുക.