( അർറഅദ് ) 13 : 4

وَفِي الْأَرْضِ قِطَعٌ مُتَجَاوِرَاتٌ وَجَنَّاتٌ مِنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَاءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِي الْأُكُلِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ

ഭൂമിയില്‍ പരസ്പരം ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വെവ്വേറെ ഖണ്ഡങ്ങളുണ്ട്, മു ന്തിരിയാലുള്ള തോപ്പുകളുണ്ട്, വയലുകളുണ്ട്, ഒറ്റയായും കൂട്ടമായും വളരുന്ന ഈത്തപ്പനകളുമുണ്ട്, എല്ലാം ഒരേ വെള്ളം കൊണ്ടാകുന്നു നനക്കപ്പെടുന്നത്, എന്നാല്‍ രുചിയില്‍ നാം ചിലതിനെ ചിലതിനേക്കാള്‍ ഏറെ വിശിഷ്ടമാക്കിയി രിക്കുന്നു, നിശ്ചയം അതില്‍ ചിന്തിക്കുന്ന ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട്.

സ്രഷ്ടാവിന്‍റെ ഏകത്വത്തെ വിളിച്ചറിയിക്കുന്ന ഒരു സൂക്തമാണിത്. അതായത് ഭൂ മിയെ വിവിധ ഖണ്ഡങ്ങളായിട്ടാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. അവ പരസ്പരം ചേര്‍ ന്ന് കിടക്കുകയാണെങ്കിലും ആകൃതി, നിറം, പദാര്‍ത്ഥങ്ങളുടെ ഘടന, ഫലപുഷ്ടി, അതി ല്‍നിന്ന് കിട്ടുന്ന ധാതുക്കള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ എല്ലാ ഓരോ ഖണ്ഡവും മറ്റൊന്നില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ഈത്തപ്പനകളില്‍ ഒരു മുരടില്‍ നിന്ന് ഒരു തടി മാത്രമുണ്ടാകുന്നവയുണ്ട്, ഒരേ മു രടില്‍ നിന്ന് രണ്ടോ അതിലധികമോ തടികളുണ്ടാകുന്നവയുമുണ്ട്. മാത്രമല്ല, ഈത്തപ്പ ന മാത്രം വളരുന്ന തോട്ടങ്ങളുണ്ട്, മുന്തിരിത്തോപ്പുകളുടെയും മറ്റും അതിരുകളില്‍ ഒറ്റയായി വളരുന്ന ഈത്തപ്പനകളുമുണ്ട്. ഭൂമിയില്‍ മുളച്ചുവരുന്ന ധാന്യങ്ങള്‍ക്കും ഫലങ്ങ ള്‍ക്കുമെല്ലാം ഒരേ വെള്ളം കൊണ്ടാണ് നനക്കുന്നത്. എന്നാല്‍ അവയിലുണ്ടാകുന്ന ഭ ക്ഷണവിഭവങ്ങള്‍ വിവിധ ഘടനയോടും രുചിയോടും കൂടിയുള്ളവയാണ്. 35: 27-28 ല്‍, അല്ലാഹു ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിച്ച് പല നിറത്തിലുള്ള ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് നീ കാണുന്നില്ലേ? പര്‍വ്വതങ്ങളില്‍ വെളുത്തതും ചുവന്നതും കറുകറുത്തതുമാ യ വിവിധ വര്‍ണ്ണങ്ങളിലുള്ളവയുമുണ്ട്. മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലും അതുപോലെ പലനിറങ്ങളിലുള്ളവയുണ്ട്, അവന്‍റെ അടിമകളില്‍ ജ്ഞാനികള്‍ മാത്രമേ അവനെ ഭയപ്പെടുന്നുള്ളൂ, നിശ്ചയം അല്ലാഹു അജയ്യനായ ഏറെപ്പൊറുക്കുന്നവനാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

8: 63 ല്‍, അല്ലാഹുവാണ് അവരുടെ ഹൃദയങ്ങളെ ഇണക്കിയത്, നീ ഭൂമിയിലുള്ള മുഴുവന്‍ വസ്തുക്കളും ചെലവഴിച്ചിരുന്നെങ്കിലും അവരുടെ ഹൃദയങ്ങളെ പരസ്പരം ഇ ണക്കാന്‍ സാധിക്കുമായിരുന്നില്ല, എന്നാല്‍ അല്ലാഹു അവര്‍ക്കിടയില്‍ ഇണക്കമുണ്ടാ ക്കി, നിശ്ചയം അവന്‍ അജയ്യനായ യുക്തിജ്ഞനാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റില്‍ നിന്ന് അവരവരെ തിരിച്ചറിഞ്ഞ് അല്ലാഹുവിനെ ക ണ്ടെത്തുകയും ജീവിതലക്ഷ്യം മനസ്സിലാക്കി അല്ലാഹു നിശ്ചയിച്ച ആയുസ്സ് ശാന്തിയോ ടും സമാധാനത്തോടും കൂടി ഇവിടെ ചെലവഴിച്ച് സ്വര്‍ഗ്ഗം പണിത് പണിത സ്വര്‍ഗ്ഗത്തി ലേക്ക് തിരിച്ചുപോകലുമാണ് ജീവിതലക്ഷ്യം. അതിനുള്ള ഉപകരണമാണ് മൊത്തം ഗ്രന്ഥത്തിന്‍റെ ആശയം. അത് അറിയുന്നവര്‍ തന്നെയാണ് പണ്ഡിതന്മാര്‍. മറ്റു ഏത് വി വരവും അത് ഭൗതികലോകത്തെക്കുറിച്ചും ഭൗതികലോക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ളതു മാണ്. അത്തരം വിവരം നേടി സായൂജ്യം കൊള്ളുന്ന ഫുജ്ജാറുകളാണ് ഭൂമിയില്‍ ഏ റ്റവും തിന്മയേറിയ ജീവജാലമെന്ന് 8: 22, 55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അ ല്ലാഹുവിന്‍റെ സംഘമായ വിശ്വാസികളുടെ ഐക്യവും പിന്നെ മനുഷ്യരുടെ മൊത്തം ഐക്യവുമാണ് ഗ്രന്ഥം ആവശ്യപ്പെടുന്നത്. വിശ്വാസികളുടെ ഐക്യം പരലോകത്തെ ക ണ്ടുകൊണ്ടുള്ളതും പരലോകത്ത് ഉപകാരപ്പെടുന്നതുമാണ്. എന്നാല്‍ മനുഷ്യരുടെ ഐ ക്യം ഇഹലോക ജീവിതത്തോടുകൂടി അവസാനിക്കുന്നതുമാണ്.

ഇന്ന് ലോകരില്‍ ആശയമില്ലാതെ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനി ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിന് പ്രാധാന്യം കൊടുക്കാത്തതിനാല്‍ ആത്മാവിന്‍റെ ഉടമയെ തിരിച്ചറിയാത്തവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍ പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും പ്രപഞ്ചത്തെ നശിപ്പിക്കുന്നതിനുവേണ്ടി ധൃ തിപ്പെട്ടുകൊണ്ടിരിക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാ യ അവര്‍ 98: 6 ല്‍ പറഞ്ഞ പ്രകാരം കരയിലെ തിന്മയേറിയ ജീവികളും, മനുഷ്യരില്‍ നിന്നുള്ള നരകക്കുണ്ഠത്തിലെ വിറകുകളുമാണ്. അവര്‍ നാഥന്‍റെ സൂക്തങ്ങളോട് മുഖം തിരിക്കുന്നതിനാല്‍ പ്രവാചകന്മാരെയോ നബിമാരെയോ പിന്‍പറ്റുന്നില്ല എന്ന് മാത്രമല്ല, 3: 21-22 ല്‍ വിവരിച്ച പ്രകാരം അവരെ ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. 2: 44, 119; 6: 141; 7: 146-147, 205-206 വിശദീകരണം നോക്കുക.