( അർറഅദ് ) 13 : 3

وَهُوَ الَّذِي مَدَّ الْأَرْضَ وَجَعَلَ فِيهَا رَوَاسِيَ وَأَنْهَارًا ۖ وَمِنْ كُلِّ الثَّمَرَاتِ جَعَلَ فِيهَا زَوْجَيْنِ اثْنَيْنِ ۖ يُغْشِي اللَّيْلَ النَّهَارَ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ

ഭൂമിയെ നീട്ടിപ്പരത്തിയതും അതില്‍ ആണികളെന്നോണം പര്‍വ്വതങ്ങള്‍ ഉറപ്പി ച്ചതും നദികള്‍ ഒഴുക്കിയതും അവന്‍ തന്നെയാകുന്നു, അവന്‍ തന്നെയാണ് സകല ഫലങ്ങളുടെയും ഈരണ്ട് ജോടികളെ സൃഷ്ടിച്ചതും, അവന്‍ പകലി നെ രാവിനാല്‍ മൂടുന്നു, നിശ്ചയം ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.

'ഫലങ്ങള്‍' എന്ന് പറഞ്ഞതില്‍ ധാന്യങ്ങളും പഴവര്‍ഗങ്ങളും ഉള്‍പെടും. അവയെ ല്ലാം തന്നെ പരാഗണത്തിലൂടെ ആണ്‍ബീജവും പെണ്‍ബീജവും കൂടിച്ചേര്‍ന്നാണ് ഉ ണ്ടാകുന്നത്. എല്ലായിനം ഫലങ്ങളിലും ജോടികളുണ്ട് എന്നാണ് ആശയം. ആശയം വ്യക്തമായ ഇത്തരം സൂക്തങ്ങള്‍ അറിഞ്ഞ ശേഷവും അതിനെ തള്ളിപ്പറയുന്ന ജനത യെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 176 ല്‍ ഉപമിച്ചിട്ടുള്ളത്. എന്നാല്‍ ഈ വസ്തുതയെല്ലാം അറിഞ്ഞിട്ട് നിഷേധിക്കുന്നവര്‍ പരലോകത്തുവെച്ച് അ വരുടെ ഐഹികലോകത്തെ എല്ലാപ്രവൃത്തികളും മറനീക്കി കാണപ്പെടുമ്പോള്‍ ഭൂമി ഞങ്ങളെയും കൊണ്ട് നിരപ്പായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ആശിച്ചു പോകുമെന്ന് 4: 42 ലും; അന്ന് മനുഷ്യന്‍ ഭൂമിയിലെ പട്ടിയും പന്നിയും ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ആശിച്ചുപോകുമെന്ന് 78: 40 ലും പറഞ്ഞിട്ടുണ്ട്. കാര ണം ഭൂമിയിലെ പട്ടിയെയും പന്നിയെയും വിചാരണക്കുശേഷം മണ്ണാക്കിത്തീര്‍ക്കുന്ന താണ്. മനുഷ്യന്‍റെ യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നത് മരണത്തോടുകൂടിയാണ്. അ താണ് 36: 62 ല്‍, ചിന്താശക്തി നല്‍കപ്പെട്ടിട്ട് അത് ഉപയോഗപ്പെടുത്തിയിരുന്നില്ലേ എ ന്ന് അല്ലാഹു പരലോകത്തുവെച്ച് ചോദിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കുന്നത്. നിശ്ച യം ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് അതില്‍ ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട് എന്ന ആശയത്തോടുകൂടിയാണ് 30: 21; 39: 42; 45: 13 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത്. നിശ്ചയം ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് അതില്‍ ദൃഷ്ടാന്തമുണ്ട് എന്ന ആശയത്തിലാണ് 16: 11, 69 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്. 2: 110, 164; 10: 42-43, 45 വിശദീകരണം നോക്കുക.