( കാഫിറൂന്‍ ) 109 : 5

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ

ഞാന്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ നിങ്ങള്‍ സേവിക്കാന്‍ പോകുന്നവരുമല്ല.

മനുഷ്യര്‍ക്കിടയില്‍ രണ്ട് സംഘങ്ങളാണുള്ളത്. ഒന്ന് 5: 56; 58: 22 എന്നീ സൂക്ത ങ്ങളില്‍ പറഞ്ഞ ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള നബിമാരും പ്രവാചകന്മാരും വിശ്വാസികളും അടങ്ങിയ അല്ലാഹുവിന്‍റെ ഏകസംഘം. രണ്ടാമത്തേത് 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘം. ഗ്രന്ഥത്തിന്‍റെ ആശയം അറിഞ്ഞിട്ട് അതിനെ മൂടിവെക്കുന്ന, അല്ലാഹുവിന്‍റെ ശത്രുക്കളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് പിശാചിന്‍റെ സംഘത്തില്‍ ഉള്‍പ്പെടുക. ആയിരത്തില്‍ ഒന്നായ വിശ്വാസി 'ഞങ്ങള്‍ നിന്നെ മാത്രമാണ് സേവിക്കുന്നത്, അതിന് നിന്നോട് മാത്രമാണ് സഹായം തേടുന്നത്' എന്ന 1: 4 വായിക്കുമ്പോള്‍ 1: 7 ല്‍ പറഞ്ഞ 'അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളിലും വഴിപിഴച്ചുപോയ അവരുടെ അനുയായികളിലും ഉള്‍പ്പെടുത്തരുതേ' എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 

പ്രപഞ്ചത്തിലുള്ള സര്‍വ്വചരാചരങ്ങളും സ്രഷ്ടാവിനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധത്തില്‍ വിശ്വാസി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എ ത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കുന്നവനും അവനെ സേവിക്കുന്നവനുമാണ്. അങ്ങനെ 25: 65-70 ല്‍ വിവരിച്ച പ്രകാരം ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ വായിച്ച് അവരവരുടെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ ലോകരെ സഹായിച്ചതിന് പകരമായി അവന്‍റെ കഴിഞ്ഞുപോയ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ അല്ലാഹു അവനെയും സഹായിക്കുന്നതാണ്. എന്നാല്‍ 9: 32; 14: 1; 61: 8 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശമായ അല്ലാഹുവിലേക്ക് പുറപ്പെടുവിക്കാനുള്ള പ്രകാശമായ അദ്ദിക്റിനെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഫുജ്ജാറുകള്‍. 41: 37; 61: 10-14 വിശദീകരണം നോക്കുക.