الَّذِينَ يَصُدُّونَ عَنْ سَبِيلِ اللَّهِ وَيَبْغُونَهَا عِوَجًا وَهُمْ بِالْآخِرَةِ هُمْ كَافِرُونَ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുന്നവ ര്‍, അവര്‍ അതിനെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നവരും അവര്‍ പരലോകം കൊണ്ട് നിഷേധിക്കുന്നവരും തന്നെയാണ്.
3: 101 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റാണ് നേരെച്ചൊവ്വെയുള്ള പാത. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മനുഷ്യരെ അദ്ദിക്റില്‍ നിന്നാണ് തടയുക. അവരുടെ കപടവിശ്വാസികളായ നേതാക്കള്‍ നാഥന്‍റെ സൂക്തങ്ങളെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്ത് അതിനെ വക്രീകരിക്കുന്ന അക്രമികളാണ്. അദ്ദിക്റിന്‍റെ 40 പേരുക ളും മൂടിവെച്ചുകൊണ്ട് അവര്‍ അനുയായികളെ അറബി ഖുര്‍ആന്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ്. അതുവഴി അവര്‍ അനുയായികളെ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകു ന്ന വേഗത്തില്‍ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് തെറ്റിച്ചുകളയുകയാണ് എന്ന് 3: 7 ല്‍ വിവരിച്ചിട്ടുണ്ട്. 9: 33, 67 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും നാഥന്‍റെ ശിക്ഷ ബാധകമായവരും ഒരിക്കലും വിശ്വാസികളാകാത്തവരുമാണ്. 4: 140, 145 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ രണ്ടുകൂട്ട രും നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടപ്പെടേണ്ടവരാണ്. 10: 23 ല്‍ വിവരിച്ച പ്രകാരം പ്ര വാചകനോ വിശ്വാസിക്കോ അവരെ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്താന്‍ സാധിക്കുകയില്ല.
4: 59 ന്‍റെ കല്‍പന തള്ളിപ്പറഞ്ഞ് 9: 34 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റില്‍ നിന്ന് മനുഷ്യരെ തടയുന്ന കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും അക്രമികള്‍ തന്നെയാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം അവര്‍ രണ്ട് കൂട്ടരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 7: 44-45; 9: 31, 84-85; 10: 17-18 വിശദീകരണം നോക്കുക.