( യൂസുഫ് ) 12 : 23

وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَنْ نَفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ

ഏതൊരു വീട്ടിലാണോ അവന്‍ താമസിച്ചിരുന്നത്, ആ വീട്ടുകാരി അവനെ വശീകരിച്ച് പാട്ടിലാക്കാന്‍ ശ്രമിക്കുകയായി, വാതിലുകള്‍ കൊട്ടിയടക്കപ്പെ ടുകയും അവള്‍ പറയുകയും ചെയ്തു: നീ ഇങ്ങോട്ടുവരൂ, അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം, നിശ്ചയം അവന്‍-എന്‍റെ നാഥന്‍ എനിക്ക് ഏറ്റവും നല്ല പാര്‍പ്പിടം നല്‍കിയിരിക്കുന്നു, നിശ്ചയം അവന്‍ അക്രമികളെ ഒരിക്കലും വി ജയിപ്പിക്കുകയില്ല.

2: 119, 147; 10: 108; 39: 69, 75 തുടങ്ങി 256 സൂക്തങ്ങളില്‍ സത്യം എന്ന് പേരുപറ ഞ്ഞിട്ടുള്ള അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി സത്യമായ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ മാത്രമേ വിശ്വാസിയാവുകയുള്ളൂ. കൂടാതെ വി ശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥം ലോകര്‍ക്ക് എ ത്തിച്ചുകൊടുക്കുകയും വേണം. ഗ്രന്ഥം ലഭിച്ചവരില്‍ നിന്ന് ഇങ്ങനെ ചെയ്യാത്ത സ്ത്രീ പുരുഷന്മാരെല്ലാം തന്നെ 35: 32 ല്‍ പറഞ്ഞ പ്രകാരം തന്‍റെ ആത്മാവിനോട് അക്രമം കാ ണിക്കുന്നവരും 38: 24 ല്‍ പറഞ്ഞ പ്രകാരം പരസ്ത്രീ പരപുരുഷ ബന്ധത്തിനുവേണ്ടി ആഗ്രഹിക്കുന്നവരുമാണ്. 2: 254; 6: 21, 28; 7: 38-40; 10: 17 വിശദീകരണം നോക്കുക.