( ഇസ്റാഅ് ) 17 : 80

وَقُلْ رَبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَلْ لِي مِنْ لَدُنْكَ سُلْطَانًا نَصِيرًا

നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക: എന്‍റെ നാഥാ, നീ എന്നെ എങ്ങോട്ട് പ്രവേ ശിപ്പിച്ചാലും സത്യത്തോടുകൂടി പ്രവേശിപ്പിക്കേണമേ, എന്നെ നീ എവിടെ നിന്ന് പുറപ്പെടുവിക്കുകയാണെങ്കിലും സത്യത്തോടുകൂടി പുറപ്പെടുവിക്കു കയും ചെയ്യേണമേ, നിന്നില്‍ നിന്നുള്ള ഒരു അധികാരശക്തിയെ നീ എനി ക്ക് തുണയാക്കിത്തരികയും ചെയ്യേണമേ!

5: 119; 6: 115; 26: 84; 39: 33 തുടങ്ങി 11 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സ്വിദ്ഖ്-സ ത്യം-അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. മക്കയില്‍ അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നത് തട യുന്നതിനുവേണ്ടി കാഫിറുകള്‍ പ്രവാചകനെ വധിക്കാന്‍ തുനിഞ്ഞപ്പോള്‍ മദീനയിലേക്ക് പാലായനം ചെയ്തിട്ടെങ്കിലും അദ്ദിക്ര്‍ നടപ്പിലാക്കാന്‍ സഹായിക്കണമെന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രവാചകനോട് ആവശ്യപ്പെടുകയാണ്. എവിടേക്ക് പ്രവേശിക്കുകയാ ണെങ്കിലും എവിടെനിന്ന് പുറപ്പെടുകയാണെങ്കിലും എല്ലാ അവസ്ഥയിലും അല്ലാഹു വിനോട് സഹായം തേടിക്കൊണ്ട് സത്യമായ അദ്ദിക്റില്‍ നിലകൊള്ളണം എന്നാണ് കല്‍പിക്കുന്നത്. 55: 33 ല്‍, ജിന്നുകളുടേയും മനുഷ്യരുടേയും കൂട്ടത്തോട്, 'നിങ്ങള്‍ക്ക് ആകാശഭൂമികളുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുവരാന്‍ സാധിക്കുമെങ്കില്‍ വരിക, സുല്‍ ത്വാന്‍-അധികാരശക്തി-കൂടാതെ നിങ്ങള്‍ക്ക് അതിന് സാധ്യമല്ല' എന്ന് പറഞ്ഞിട്ടുണ്ട്. 'അധികാരശക്തി' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അദ്ദിക്ര്‍ തന്നെയാണ.് പ്രവാചകന്‍റെ കാലത്ത് ഗ്രന്ഥം ക്രോഡീകരിച്ച് കിട്ടാത്തതിനാലാണ് 'നിന്നില്‍ നിന്നുള്ള ഒരു അധി കാരശക്തിയെ നീ എനിക്ക് തുണയാക്കിത്തരികയും ചെയ്യേണമേ' എന്ന് പ്രാര്‍ത്ഥിക്കാ ന്‍ പ്രവാചകനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ പ്രവാചകന്‍റെ ആകാശാരോഹണത്തി ന് ജിബ്രീലിനെ അധികാരശക്തിയായി നിയോഗിക്കുകയുണ്ടായി. അദ്ദിക്റിനെ മുറുകെ പ്പിടിച്ചവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 175 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 7: 40; 14: 22; 15: 17-18; 17: 76-77 വിശദീകരണം നോക്കുക.