( അല്‍ ബഖറ ) 2 : 198

لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَبْتَغُوا فَضْلًا مِنْ رَبِّكُمْ ۚ فَإِذَا أَفَضْتُمْ مِنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِنْدَ الْمَشْعَرِ الْحَرَامِ ۖ وَاذْكُرُوهُ كَمَا هَدَاكُمْ وَإِنْ كُنْتُمْ مِنْ قَبْلِهِ لَمِنَ الضَّالِّينَ

നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹം തേടല്‍ നിങ്ങള്‍ക്ക് വിരോധമില്ല, അങ്ങനെ അറഫയില്‍ നിന്ന് വിരമിച്ചാല്‍ മശ്അറുല്‍ ഹറമിന്‍റെ അടുത്തു വെച്ച് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക, നിങ്ങളെ മാര്‍ഗദര്‍ശനം ചെയ്തതു പോലെ നിങ്ങള്‍ അവനെ സ്മരിക്കുകയും ചെയ്യുവീന്‍, അതിനുമുമ്പ് നിങ്ങള്‍ വഴികേടില്‍ തന്നെയായിരുന്നുവല്ലോ!

നാഥനില്‍ നിന്നുള്ള ഗ്രന്ഥം ലഭിക്കുന്നതിനുമുമ്പ് പ്രവാചകന്‍റെ അനുയായികള്‍ വ്യക്തമായ വഴികേടിലായിരുന്നു എന്നും, യുക്തിനിര്‍ഭരഗ്രന്ഥമായ അദ്ദിക്ര്‍ മനസ്സിലാവുക അറബി അറിയാത്ത നിരക്ഷരര്‍ക്കാണ് എന്നും അജയ്യനും യുക്തിജ്ഞനുമായ നാഥന്‍ 62: 2-3 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയവരാണ് എന്ന് 56: 82 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 സൂക്തങ്ങളിലും; നിശ്ചയം തങ്ങളുടെ വിശ്വാസത്തിന് ശേഷം കാഫിറുകളാവുകയും പിന്നെ നിഷേധം വര്‍ദ്ധിക്കുകയും ചെയ്തവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയില്ല, അക്കൂട്ടര്‍ തന്നെയാണ് വഴിപിഴച്ചവര്‍ എന്ന് 3: 90 ലും; നിശ്ചയം നിഷേധത്തിനുമേല്‍ നിഷേധത്തോടുകൂടി മരണപ്പെട്ട അത്തരം കുഫ്ഫാറുകള്‍ക്ക് ഭൂമി നിറയെ സ്വര്‍ണം കിട്ടി അതുകൊണ്ട് തെണ്ടം ചെയ്താലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല എന്ന് 3: 91 ലും പറഞ്ഞിട്ടുണ്ട്. 1: 7; 2: 39, 110; 7: 43 വിശദീകരണം നോക്കുക.