ثُمَّ بَعَثْنَاكُمْ مِنْ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ
പിന്നെ നിങ്ങളുടെ മരണത്തിനുശേഷം നാം നിങ്ങളെ പുനര്ജ്ജീവിപ്പിച്ചു -നിങ്ങള് നന്ദിയുള്ളവരാവുകതന്നെ വേണമെന്നതിനുവേണ്ടി.
അല്ലാഹുവിനെ നേരില് കാണണമെന്ന് മൂസായോട് ഇസ്റാഈല് സന്തതികള് ആവശ്യപ്പെട്ടതനുസരിച്ച് മൂസാ പന്ത്രണ്ട് ഗോത്രങ്ങളില് നിന്നായി എഴുപത് പ്രധാനികളെ തെരഞ്ഞെടുത്ത് ത്വൂര് പര്വ്വതനിരകളിലേക്ക് കൊണ്ടുപോയി. അവരെ ഒരു പ്രകമ്പനത്താ ല് അല്ലാഹു സ്തബ്ധരാക്കി വീഴ്ത്തി. അപ്പോള് 7: 155 പ്രകാരം മൂസാ പ്രാര്ത്ഥിച്ചു: എ ന്നെയും ഇവരെയും ഇതിനുമുമ്പുതന്നെ നീ ഉദ്ദേശിക്കുകയാണെങ്കില് നശിപ്പിക്കാമായിരുന്നു, ഞങ്ങളില് നിന്നുള്ള അവിവേകികള് പ്രവര്ത്തിച്ചതിന്റെ ഫലമായി നീ ഞങ്ങളെ നശിപ്പിക്കുകയാണോ; അല്ല, ഇത് നിന്റെ പരീക്ഷണം തന്നെയാണ്, ഇതുമുഖേന നീ ഉദ്ദേ ശിച്ചവരെ വഴികേടിലാക്കുകയും നീ ഉദ്ദേശിച്ചവരെ സന്മാര്ഗത്തിലാക്കുകയും ചെയ്യുന്നു, നീ മാത്രമാണ് ഞങ്ങളുടെ സംരക്ഷകന്, അപ്പോള് നീ ഞങ്ങള്ക്ക് പൊറുത്തുതന്നാലും, നിന്റെ കാരുണ്യം ഞങ്ങളില് വര്ഷിപ്പിച്ചാലും, നീ പൊറുക്കുന്നവരില് ഏറ്റവും നന്നായി പൊറുക്കുന്നവനാകുന്നു! അപ്പോള് അല്ലാഹു അവരെ പുനര്ജ്ജീവിപ്പിക്കുകയും 2: 63; 7: 171 സൂക്തങ്ങളില് പറഞ്ഞതുപ്രകാരം: നിങ്ങള്ക്ക് നാം നല്കിയത് മുറുകെപ്പിടിക്കുക, അതിലുള്ളതെല്ലാം ഹൃദയം കൊണ്ട് ഓര്മ്മിക്കുകയും ചെയ്യുക, നിങ്ങള് സൂക്ഷ്മാലുക്കളാവുക തന്നെ വേണം എന്നതിനുവേണ്ടി എന്നു പറഞ്ഞുകൊണ്ട് ത്വൂര് പര്വ്വതത്തെ ഒ രു കുടയെന്നോണം അവരുടെമേല് വീഴ്ത്തുമെന്ന മട്ടില് ഉയര്ത്തുകയുണ്ടായി.
അദ്ദിക്ര് പഠിപ്പിക്കുക വഴി സ്വര്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും ഓരോ ആത്മാവിനും നല്കിയിട്ടുണ്ടെന്ന് 91: 7-10 ലും, നിശ്ചയം നാം മനുഷ്യര്ക്ക് രണ്ടാലൊരു മാര്ഗം-ഒന്നുകില് നന്ദിയുടെ മാര്ഗം അല്ലെങ്കില് നന്ദികേടി ന്റെ മാര്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്ന് 76: 3 ലും പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉണര്ത്തുന്ന അദ്ദിക്ര് ക്രോഡീകരിച്ച് കിട്ടുന്നതിനുമുമ്പ് സ ന്മാര്ഗത്തിലാക്കുന്നതിനുവേണ്ടി അല്ലാഹുവിനോട് പ്രാര്ത്ഥിക്കുകയാണ് ചെയ്തിരുന്നത്. എന്നാല് ഇന്ന് സന്മാര്ഗം മുഴുവന് വിശദീകരിച്ചിട്ടുള്ള 41: 41-43 ല് പറഞ്ഞ അദ്ദിക്ര് ക്രോഡീകരിച്ചിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി സ്വീകരിക്കേണ്ട പ്രാര്ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല് വിവരിച്ചിട്ടുണ്ട്. 7: 37 ല് വിവരിച്ച പ്രകാരം തങ്ങളുടെ ആത്മാവിനെതിരെ 'നിശ്ചയം ഞങ്ങള് കാഫിറുകള് തന്നെയായി രുന്നു' എന്ന് മരണസമയത്ത് സാക്ഷ്യം വഹിക്കുന്ന ഫുജ്ജാറുകള് അദ്ദിക്റിനെ തള്ളി പ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 1: 5; 2: 259-260; 3: 101-103 വിശദീകരണം നോ ക്കുക.