നിങ്ങള്‍ രണ്ടുപേരും അവനോട് സൗമ്യമായി സംസാരിക്കുക, അവന് ഓര്മ്മിപ്പിക്കപ്പെടുകയോ അല്ലെങ്കില്‍ ഭയപ്പെടുകയോ ചെയ്യുന്നതിനുവേണ്ടി.
മനുഷ്യരുടെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുള്ളതിനാല്‍ നാഥന്റെ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍ അക്കാര്യം ഓര്‍മവരും എന്നാണ് ഓര്‍മ്മിപ്പിക്കപ്പെടുക എന്നതുകൊണ്ടുള്ള വിവക്ഷ. 79: 24 പ്രകാരം സൃഷ്ടിയെന്ന പരിധിലംഘിച്ച് ഞാനാണ് അത്യുന്നതനായ നാഥന് എന്ന് പ്രഖ്യാപിച്ചവനാണ് ഫിര്ഔന്. എന്നാല്‍ അവനെ ഉണര്‍ത്തേണ്ടത് നീതിമാനായ അല്ലാഹുവിന്റെ ബാധ്യതയായതിനാലാണ് മൂസായോടും ഹാറൂനിനോടും സൗമ്യമായി പെരുമാറാന്‍ ആവശ്യപ്പെടുന്നത്. കപടവിശ്വാസികളോട് ഉഹ്ദ് യൂദ്ധാനന്തരം പ്രവാചകന് വളരെ സൗമ്യമായി പെരുമാറി യത് അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് തന്നെയാണ് എന്ന് 3: 159 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാദൃഷ്ടാന്തങ്ങളും കാണിച്ച് ഉണര്ത്തിയിട്ടും ധാര്ഷ്ഠ്യപൂര്വ്വം ധി ക്കാരത്തില് അടിയുറച്ച് നിന്ന ഫിര്‍ഔനിനെ 10: 88-89 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മൂസായെയും ഹാറൂനിനേയും കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് 10: 90-92 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നശിപ്പിച്ച് തെമ്മാടികളായ കപടവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമാക്കി വെക്കുകയാണുണ്ടായത്. എന്നാല്‍ ഇന്ന് ഗ്രന്ഥത്തെ അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ നിന്ന് തെറ്റിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുന്ന കപടവിശ്വാസികളോടും അവരെ പിന്‍പറ്റുക യും അദ്ദിക്റിനെ തള്ളിപ്പറയുകയും ചെയ്യുന്ന കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങ ളിലൂടെ കല്പിച്ചിട്ടുള്ളത്. 4: 63; 7: 175 -176; 22: 78 വിശദീകരണം നോക്കുക.