( അന്നിസാഅ് ) 4 : 53

أَمْ لَهُمْ نَصِيبٌ مِنَ الْمُلْكِ فَإِذًا لَا يُؤْتُونَ النَّاسَ نَقِيرًا

അതല്ല, അവര്‍ക്ക് ആധിപത്യത്തില്‍ നിന്നുള്ള ഒരു വിഹിതമുണ്ടെന്നോ? അങ്ങനെയുണ്ടായിരുന്നെങ്കില്‍ അവര്‍ അതില്‍നിന്ന് തരിമ്പുപോലും ജനങ്ങള്‍ക്ക് നല്‍കുമായിരുന്നില്ല.

ജൂതര്‍ക്ക് ലോകത്തിന്‍റെ മൊത്തം അധികാരം ഒരിക്കലും ലഭിച്ചിട്ടില്ല. അതു പോലെ കപടവിശ്വാസികള്‍ക്കും ലഭിക്കുകയില്ല. കപടവിശ്വാസികള്‍ക്ക് അധികാരം ലഭിച്ചാല്‍ പി ന്നെ അല്‍പം പോലും നീതിയുണ്ടാവുകയില്ല. ഇമാം മഹ്ദി ഇജാസില്‍ വരുന്നതോടെ 2: 62; 9: 28; 48: 24-25 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലൈംഗിക ബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന വിശ്വാസികളായ സന്യാസി-സന്യാസിനികളെയും മറ്റ് വി ശ്വാസികളെയുമെല്ലാം ഇജാസിലേക്ക് വേര്‍തിരിക്കുന്നതാണ്. കൂടുതല്‍ താമസിയാതെ ഭൂമി തിരിച്ച് കറങ്ങുകയും അന്ന് അന്തിക്രിസ്തു-മസീഹുദ്ദജ്ജാല്‍-പുറപ്പെടുകയും ചെയ്യുന്നതാണ്. മക്കാ-മദീന ഉള്‍പ്പെട്ട ഇജാസ് ഒഴികെ ലോകം മുഴുവന്‍ അവന്‍റെ ഭരണത്തിന്‍ കീഴിലാകുന്നതാണ്. അതാണ് പാമ്പ് മാളത്തിലേക്ക് ഒളിക്കുന്നതുപോലെ ഇസ്ലാം അന്ത്യകാലത്ത് ഇജാസിലേക്ക് ഉള്‍വലിയുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുള്‍. മനുഷ്യന് അവനവനെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനുമുളള അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമായ കപടവിശ്വാസികള്‍ അവനെ ആനയിച്ചുകൊണ്ടിരിക്കുകയാണ്. മസീഹുദ്ദജ്ജാല്‍ വരുന്നതോടെ 48: 6 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും കുഫ്ഫാറുകളും അവനെ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആദ്യം നബിയായും പിന്നീട് ലൈംഗിക ബന്ധത്തിന് സുന്ദരീ സുന്ദരന്മാരുടെ ക്ലോണിംഗ് കോപ്പികള്‍ കിട്ടുന്നതിനായി റബ്ബായിത്തന്നെയും സ്വീകരിക്കുന്നതാണ്. കപടവിശ്വാസികളുടെ താവളങ്ങളായിരിക്കും അവന്‍റെ വിശ്രമകേന്ദ്രങ്ങള്‍. ആദം സന്തതിക ള്‍ക്ക് മസീഹുദ്ദജ്ജാലിന്‍റെ അത്ര നാശം വേറെയില്ലെന്ന് അല്ലാഹു അവന്‍റെ പ്രവാചകനി ലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ താമസിയാതെ ഈസാ വന്ന് മസീഹുദ്ദജ്ജാലിനെയും പട്ടണങ്ങളില്‍ കുഴപ്പമുണ്ടാക്കുന്ന അവനോടൊപ്പമുള്ള 70, 000 ജൂതപടയാളികളെയും വധിക്കുന്നതുമാണ്. തുടര്‍ന്ന് 'ഇതാ എന്‍റെ പിന്നിലൊരു കാഫിറുണ്ട്, അവനെ പിടിച്ചുകൊല്ലുക' എന്ന് കല്ലും മരവും വിളിച്ചുപറയുകയും കപടവിശ്വാസികളും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ളവരും അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെട്ടുകൊണ്ട് 4: 90-91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാകുന്നതുമാണ്. 2: 174-176; 3: 26-27; 17: 100 വിശദീകരണം നോക്കുക.