( അന്നിസാഅ് ) 4 : 94

يَا أَيُّهَا الَّذِينَ آمَنُوا إِذَا ضَرَبْتُمْ فِي سَبِيلِ اللَّهِ فَتَبَيَّنُوا وَلَا تَقُولُوا لِمَنْ أَلْقَىٰ إِلَيْكُمُ السَّلَامَ لَسْتَ مُؤْمِنًا تَبْتَغُونَ عَرَضَ الْحَيَاةِ الدُّنْيَا فَعِنْدَ اللَّهِ مَغَانِمُ كَثِيرَةٌ ۚ كَذَٰلِكَ كُنْتُمْ مِنْ قَبْلُ فَمَنَّ اللَّهُ عَلَيْكُمْ فَتَبَيَّنُوا ۚ إِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഇറങ്ങിത്തിരിച്ചാല്‍ അപ്പോള്‍ നിങ്ങള്‍ വെളിവാക്കുക, നിങ്ങളിലേക്ക് സമാധാനം ഇട്ടു തരുന്ന ഒരുവനോട് നിങ്ങള്‍ ഐഹികനേട്ടങ്ങള്‍ കൊതിച്ചുകൊണ്ട് 'നീ വിശ്വാസിയല്ല' എന്ന് പറയുകയും അരുത്, അപ്പോള്‍ യുദ്ധമുതലാകട്ടെ അല്ലാഹുവി ന്‍റെയടുത്ത് ധാരാളമുണ്ട്, മുമ്പ് നിങ്ങളും അവരെപ്പോലെയായിരുന്നല്ലോ, അപ്പോള്‍ അല്ലാഹു നിങ്ങളുടെമേല്‍ ഔദാര്യം കാണിച്ചു, അതുകൊണ്ട് നിങ്ങള്‍ ശരിക്കും വെളിവാക്കുക, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം നേരത്തെത്തന്നെ നിശ്ചയിച്ച ത്രികാലജ്ഞാനിയാകുന്നു.

പ്രവാചകനോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന വിശ്വാസികളോട് ശത്രുസൈന്യത്തില്‍ പെട്ട ആരെങ്കിലും സലാം പറയുകയാണെങ്കില്‍ (അഭയം ചോദിച്ചാല്‍) അവനോട് 'നീ വിശ്വാസിയല്ല' എന്ന് പറയാനോ, 9: 6 ല്‍ വിവരിച്ച പ്രകാരം അവനെ വധിക്കാനോ പാടില്ല എന്നുമാത്രമല്ല, അവനെ അകമ്പടി സേവിച്ച് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചുകൊടുക്കുകയും വേണം. ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്റിനാല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും മറ്റുള്ളവരെ പഠിപ്പിക്കുന്നതുപോലെയും 3: 79 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളുന്നവരാണ് വിശ്വാസികള്‍. അപ്പോള്‍ അവന്‍റെ സ്വഭാവവും പ്രവര്‍ത്തനങ്ങളും എല്ലാ ജീവികളോടും കാരുണ്യമുള്ള രീതിയിലായിരിക്കും. 48: 6 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ ശാപവും കോപവും വര്‍ഷിക്കപ്പെട്ട കപടവിശ്വാസികളോടും അതിനെ തള്ളിപ്പറയുന്ന അനുയായികളോടുമാണ് -അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട്- വിശ്വാസി ശത്രുതയില്‍ വര്‍ത്തിക്കുക. വിശ്വാസി ഒരിക്കലും 4: 86 ല്‍ വിവരിച്ച പ്രകാരം നാഥനാല്‍ വധിക്കപ്പെട്ട കപടവിശ്വാസികളോട് അഭിവാദ്യം നടത്തുകയില്ല എന്നുമാത്രമല്ല, 4: 63 ല്‍ വിവരിച്ച പ്രകാരം അവരുടെ മനസ്സില്‍ തറക്കുന്ന വാക്കുകള്‍ പറയുകയും ചെയ്യുന്നതാണ്. 4: 85 ഓര്‍മിച്ചുകൊണ്ടാണ് വിശ്വാസി എപ്പോഴും നിലകൊള്ളുക. വിശ്വാസി നാഥനെ മാത്രം സേവിക്കുന്നവനാണെങ്കില്‍ കപടവിശ്വാസി പിശാചിനെ സേവിക്കുന്നവനും ഹൃദയത്തിലില്ലാത്തത് പറയുന്നവനുമാണ്. 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പരസ്ത്രീ-പരപുരുഷബന്ധത്തിനുവേണ്ടി അതിയായി കൊതിക്കുന്നവരും അതിനുവേണ്ടി ശ്രമിക്കുന്നവരും ലൈംഗിക അരാജകത്വം കണ്ടാലും അതിനെതിരെ അദ്ദിക്ര്‍ കൊണ്ട് പ്രതികരിക്കാതെ പരോക്ഷമായി അതിനെ അനുകൂലിക്കുന്ന തരത്തില്‍ മൂകസാക്ഷികളായി നിലകൊള്ളുന്നവരുമാണ്. 2: 234; 4: 49-50; 8: 22 വിശദീകരണം നോക്കുക.