ذُقْ إِنَّكَ أَنْتَ الْعَزِيزُ الْكَرِيمُ
രുചിക്കുക, നിശ്ചയം നീ വലിയ പ്രതാപിയായ മാന്യനായിരുന്നുവല്ലോ?
അറബി ഖുര്ആന് വായിക്കുന്ന മൂന്ന് വിഭാഗങ്ങളില് ഫാജിറുകളും കാഫിറുകളുമടങ്ങിയ ആയിരത്തില് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരുമാണ് ഫുജ്ജാറുകള്. അവരുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും; അവര് തന്നെയാണ് കുഫ്ഫാറുകള് എ ന്ന് 83: 34, 36 ലും; നിശ്ചയം ഫുജ്ജാറുകള് ജ്വലിക്കുന്ന നരകത്തിലാണെന്ന് 82: 14 ലും പ റഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്താത്ത ഫുജ്ജാറുകളായ ഇത്തരം ഭ്രാ ന്തന്മാര് ജ്വലിക്കുന്ന നരകത്തിലാണെന്ന് 2: 119; 43: 74-78 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 43: 36-39 ല് പറഞ്ഞ ആത്മാവിന്റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര് കൊണ്ട് വിശ്വാസിയാക്കാത്ത ഫുജ്ജാറുകളായ പുരുഷന്മാരും സ്ത്രീകളും അവരുടെ പിരടിയിലുള്ള കര്മരേഖയില് എല്ലായ്പ്പോഴും, പ്രത്യേകിച്ച് ആത്മാവ് പങ്കെടുക്കാതെയുള്ള അവരുടെ നമസ് കാരങ്ങളില് പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് രേഖപ്പെടുത്തി ക്കൊണ്ടിരിക്കുന്നത് എന്ന് 38: 24 ലും; വിധിദിവസം തന്റെ എല്ലാ രഹസ്യങ്ങളും പ്രസ്തു ത കര്മരേഖയില് കാണുന്ന ഭ്രാന്തന്മാര് കുണ്ഠിതപ്പെടുന്ന രംഗം 18: 49 ലും വിവരിച്ചിട്ടുണ്ട്. പരലോകം കൊണ്ട് വിശ്വസിക്കാത്തവരും അല്ലാഹുവിനെ വിസ്മരിച്ച് പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്നവരുമായ കപടവിശ്വാസികളെയും കുഫ്ഫാറുകളെയും ഇ ന്ന് ത്രികാലജ്ഞാനമായ അദ്ദിക്ര് കൊണ്ട് ഇക്കാര്യത്തെക്കുറിച്ചെല്ലാം ഉണര്ത്തുമ്പോ ള് അവര് അതിനെ പുച്ഛിച്ച് തള്ളുന്നതും ഇത്തരം മുന്നറിയിപ്പുകളൊന്നും സംഭവിക്കാ ന് പോകുന്നില്ല എന്ന മട്ടില് സദസ്സില് നിന്ന് അഹങ്കാരപൂര്വം പിന്തിരിഞ്ഞ് പോകുന്ന തുമാണ്. അത്തരക്കാരോടാണ് സൂക്തത്തില് പറഞ്ഞ പ്രകാരം "നീ രുചിക്കുക! നിശ്ച യം നീ വലിയ പ്രതാപിയായ മാന്യനായിരുന്നല്ലോ" എന്ന് വിധിദിവസം പറയുന്നത്. 8: 22; 37: 62- 68; 39: 22, 32; 46: 20 വിശദീകരണം നോക്കുക.