قَدْ سَأَلَهَا قَوْمٌ مِنْ قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ
നിങ്ങള്‍ക്കുമുമ്പുള്ള ഒരു ജനത ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്, പിന്നെ അതുകൊണ്ട് അവര്‍ കാഫിറുകളായി ആപതിച്ചു.
ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ്. 2: 108; 5: 78 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ കാലത്ത് മദീനയില്‍ അവതരിച്ച ഈ സൂക്തം വിശ്വാസികളെ പഠിപ്പിക്കുന്നത്, മൂസായുടെ അന്നത്തെ ജനതയായ ജൂതന്മാര് ചോദിച്ചിരുന്നതുപോലെ ഗ്രന്ഥം അവതരിപ്പിച്ചുകൊണ്ടിരിക്കെ നിങ്ങള്‍ പ്രവാചകനോട് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നാണ്. ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കുന്നു. 15: 9 ല്‍ പറഞ്ഞ പ്രകാരം നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതും നാഥന് തന്നെ സൂക്ഷിപ്പ് ഏറ്റെടുത്തിട്ടുള്ളതും അജയ്യഗ്രന്ഥവുമായ അതില്‍ ക്രോഡീകരിക്കുന്നതിന് മുമ്പോ ക്രോഡീകരിച്ചതിന് ശേഷമോ മിഥ്യയൊന്നും കടന്നുകൂടുകയില്ലെന്ന് 41: 41-42 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 1: 7; 2: 210-211; 4: 63; 38: 8 വിശദീകരണം നോക്കുക.