( അൽ അന്‍ആം ) 6 : 72

وَأَنْ أَقِيمُوا الصَّلَاةَ وَاتَّقُوهُ ۚ وَهُوَ الَّذِي إِلَيْهِ تُحْشَرُونَ

നമസ്കാരം കൃത്യമായി നിലനിര്‍ത്താനും അവനെ സൂക്ഷിക്കാനും ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു, അവനിലേക്കുതന്നെയാണ് നിങ്ങള്‍ പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുന്നതും.

വിശ്വാസിയോട് മാത്രമാണ് നമസ്കാരം കല്‍പിച്ചിട്ടുള്ളത്. 2: 2-5 ല്‍ വിവരിച്ച പ്ര കാരം ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താനാണ് നമസ്കാരം. 18: 101 ല്‍ പറഞ്ഞ പ്രകാരം കാഴ്ചയുണ്ടായിട്ടും ദിക്രീ എന്ന ഗ്രന്ഥം കാണാത്തവരും കേള്‍വിയുണ്ടായിട്ടും ദിക്രീ കേള്‍ക്കാത്തവരുമായ ഫുജ്ജാറുകളാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകള്‍. പ്രാര്‍ ത്ഥനക്ക് ഉത്തരം ലഭിക്കുന്നതിനും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതിനും 2: 186 ല്‍ രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനെ ശുദ്ധീകരിക്കാതെയും നാഥന്‍റെ സ്മരണയില്ലാതെയുമാണ് നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ അ വര്‍ക്ക് 2: 110; 4: 142-143 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠമാണ് പിഴയായി ലഭിക്കുക. ഹീനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുള്ള യഥാര്‍ത്ഥ കാഫിറുകളായ അവര്‍ 22: 18 ല്‍ പറഞ്ഞ ആത്മാവ് പങ്കെടുക്കാത്ത ജഡം കൊണ്ടുള്ള നമസ്കാരങ്ങളില്‍ ശിക്ഷ ബാ ധകമായി സാഷ്ടാംഗപ്രണാമം ചെയ്യുന്നവരാണ്. 7: 205-206 ല്‍ വിവരിച്ച പ്രകാരം അവ ര്‍ അദ്ദിക്ര്‍ വായിക്കുകയോ തിലാവത്തിന്‍റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമം നി ര്‍വഹിക്കുകയോ ചെയ്യാത്തവരുമാണ്. 2: 62, 152, 238-239; 3: 200; 8: 2-4 വിശദീകരണം നോ ക്കുക.