يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ
ഓ വിശ്വാസികളായിട്ടുള്ളവരേ! നിശ്ചയം പണ്ഡിത-പുരോഹിതന്‍മാരില്‍ അ ധികപേരും ജനങ്ങളുടെ ധനം അവിഹിതമായി തിന്നുകതന്നെ ചെയ്യും, അവരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് തടയുന്നതുമാണ്; സ്വര്‍ണ്ണവും വെള്ളിയും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതെ കുന്നുകൂട്ടി തങ്കരിച്ചുവെക്കുന്നവരുണ്ടല്ലോ, അപ്പോള്‍ അവര്‍ക്ക് വേദനാജനകമായ ശിക്ഷകൊണ്ട് സന്തോ ഷവാര്‍ത്ത അറിയിക്കുക!
ഇന്ന് ലോകത്തെവിടെയും അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച ജീവിതരീതിയാണ് പിന്‍പറ്റേണ്ടത്. മനുഷ്യരെ വിളിച്ചാണ് ഈ സൂക്തം അ ഭിസംബോധനം ചെയ്തിരുന്നതെങ്കില്‍ ഈ സൂക്തം എല്ലാ മതവിഭാഗങ്ങളിലെയും പ ണ്ഡിത പുരോഹിതന്മാര്‍ക്കും ബാധകമായിരുന്നു. എന്നാല്‍ വിശ്വാസികളെ വിളിച്ചാണ് അല്ലാഹു ഇക്കാര്യം പറയുന്നത് എന്നതിനാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകളിലെ പണ്ഡിത പുരോഹിതന്മാരെക്കുറിച്ചാണ് ഈ പറയുന്നത് എന്ന കാര്യം വളരെ വ്യക്തമാണ്.
നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുകയും സൂക്തങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന, 9: 67 ല്‍ പറഞ്ഞ കപടവിശ്വാസികളാണ് അവര്‍. നാഥന്‍റെ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവര്‍ സംഘടനാ താല്‍പര്യം ലക്ഷ്യം വെച്ചുകൊണ്ട് ഉണ്ടാക്കിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് 2: 79, 174-176 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തങ്ങളുടെ വയറുകളില്‍ തീ നിറക്കുന്നവരും നേരെച്ചൊവ്വെയു ള്ള പാതയില്‍ നിന്ന് വിഘടിച്ച് ദൂരെപ്പോയവരുമാണ്. 25: 52; 33: 1, 48 സൂക്തങ്ങളില്‍ പ റഞ്ഞ പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക്ക് ഇത്തരം കപടവിശ്വാസികളായ കാഫിറുകളും അവരുടെ അനുയായികളായ കാഫിറുകളും അടങ്ങിയ ഫു ജ്ജാറുകളെ അനുസരിക്കാന്‍ പാടില്ല. 9: 28 ല്‍ വിവരിച്ച പ്രകാരം അമാനത്തായ അദ്ദിക് ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും മുശ് രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണ്. അപ്പോള്‍ അവരെ വേദനാജനകമായ ശിക്ഷ കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന ആശയത്തോടുകൂടിയാണ് 4: 138; 31: 7; 45: 8; 84: 24 തുടങ്ങിയ സൂക്തങ്ങളും അവസാനിക്കുന്നത്. 4: 59; 5: 63; 7: 146-147 വിശദീകരണം നോക്കുക.