( അത്തീന്‍ ) 95 : 8

أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ

അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും യുക്തിജ്ഞനായ വിധികര്‍ത്താവല്ലെയോ?

അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ദീനിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രവാചകന്‍റെ ആളുകളാണെന്ന് മിഥ്യയായി വാദിച്ചുകൊണ്ട് അന്ധകാര ജീവിതം നയിക്കുന്നവര്‍ക്കിടയില്‍ വിധിദിവസം അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്നതാണ്. അഥവാ 17: 13-14; 18: 49; 23: 62-64; 36: 12; 45: 27-29; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ അവരവരുടെ പിരടികളില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ തുറന്ന പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്തുകൊടുത്ത് അവരവരെക്കൊണ്ടുതന്നെ വായിപ്പിച്ചാണ് വിചാരണ നടത്തുക. അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി 69: 51 ല്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇവിടെവെച്ചുതന്നെ താന്‍ സ്വര്‍ഗത്തിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിന്‍റെ മാര്‍ഗത്തിലാണെന്ന് ഉറപ്പുവരുത്തുന്നതാണ്. ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ കണ്ടെത്താത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മരണസമയത്തും പരലോകത്തുവെച്ചും നാഥനെ നേരില്‍ കാണാന്‍ കഴിയാത്തവണ്ണം നാഥനും അവര്‍ക്കുമിടയില്‍ മറയിടപ്പെടുമെന്ന് 83: 15 ല്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 10: 108-109; 39: 41, 75 വിശദീകരണം നോക്കുക.