( അന്നംല് ) 27 : 1
طس ۚ تِلْكَ آيَاتُ الْقُرْآنِ وَكِتَابٍ مُبِينٍ
ത്വാ-സീന്‍, ഇതെല്ലാം ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതും വ്യക്തമായ ഗ്രന്ഥത്തി ലെ സൂക്തങ്ങളുമാകുന്നു.
ത്വാ-സീന്‍: 'തൂരിസീനായില്‍ വെച്ചുള്ള അഭിസംബോധനം'. മൂസാക്ക് തൗറാത്ത് നല്‍കപ്പെട്ടിട്ടുള്ളത് തൂരിസീനാ പര്‍വ്വതനിരകളില്‍ വെച്ചാണ്. തൗറാത്തില്‍ പറഞ്ഞ സം ഭവങ്ങളാണ് ഈ സൂറത്തിലും പറയുന്നത്. എന്നാല്‍ ഇതിലെ പ്രധാനസംഭവം മൂസാ യുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ 26: 1 ലെപ്പോലെ 'ത്വാ-സീന്‍-മീം' എന്ന് കൊടുത്തി ട്ടില്ല.
ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം അദ്ദിക്റാണ്. വ്യക്തമായ ഒരു വായനയാ ണ് അദ്ദിക്ര്‍ എന്ന് 36: 69 ലും, യുക്തിനിര്‍ഭരമായ ഒരു ഉണര്‍ത്തലാണ് അദ്ദിക്ര്‍ എന്ന് 3: 58 ലും, അറബിഭാഷയില്‍ വായിക്കപ്പെടുന്ന സ്പഷ്ടമായ ഒരു ഗ്രന്ഥം എന്ന് 41: 3 ലും പ റഞ്ഞിട്ടുണ്ട്. 26: 195-196 വിശദീകരണം നോക്കുക.