(അല്‍ ഹിജ്ര്‍) 15 : 91
الَّذِينَ جَعَلُوا الْقُرْآنَ عِضِينَ

അവര്‍ ഈ വായനയെ അവഗണനയിലാക്കുന്നവരാകുന്നു.

ഖുര്‍ആന്‍ എന്ന് പറഞ്ഞാല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് എന്നാണ്. അഥവാ എല്ലാ വേദഗ്രന്ഥങ്ങളുടെയും ആത്മാവായ അദ്ദിക്ര്‍ ആവ ര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളതാണ് എന്നാണ്. എന്നാല്‍ മുന്‍വേദക്കാര്‍ മൊത്തം ഗ്രന്ഥത്തിന്‍റെ ആശയമെടുക്കാതെ ഭിന്നിച്ച് വിവിധ വിഭാഗ ക്കാരും സംഘടനകളുമായിപ്പിരിഞ്ഞ് പരസ്പരം പോരടിച്ചപ്പോഴാണ് അല്ലാഹു 36: 69 ല്‍ പറഞ്ഞ വ്യക്തമായ വായനയായ അദ്ദിക്റും കൊണ്ട് പ്രവാചക നായി മുഹമ്മദിനെ അയച്ചത്. ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള സന്‍മാര്‍ഗ്ഗമായ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളാണ് ആ ഗ്രന്ഥത്തില്‍ നിന്ന് ഭിന്നിച്ച് വിവിധ സംഘടനകളും മുശ്രിക്കുകളുമായിപ്പിരിഞ്ഞ് പരസ്പരം പോരടിക്കുന്നത്. 

ഗ്രന്ഥത്തിന്‍റെ വാഹകരെന്ന് അഭിമാനിക്കുന്ന കപടവിശ്വാസികള്‍ ഇന്ന് ഗ്രന്ഥത്തെ വളച്ചൊടിക്കുന്നവരും അതിനെ ഭാഗം വെക്കുന്നവരുമായതിനാല്‍ അവരുടെ അനുയായികളെയും അതിനെ അവഗണിക്കുന്നവരാക്കി മാറ്റിയിരിക്കുന്നു. ഒറ്റ ഗ്രന്ഥമായ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട അദ്ദിക്ര്‍ മാത്രമാണ് മുമ്പും വന്നിട്ടുള്ളതെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. അദ്ദിക്റിനെ അവഗണിച്ച് പുച്ഛത്തോടുകൂടി തള്ളിപ്പറഞ്ഞ അക്രമികള്‍ വിധിദിവസം അവരുടെ കൈകടിച്ച്: ഓ എന്‍റെ നാശം, ഞാന്‍ പ്രവാചകന്‍റെ മാര്‍ഗ്ഗമായ അദ്ദിക്റിന്‍റെ മാര്‍ഗം തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ! എന്ന് വിലപിക്കുമെന്ന് 25: 26-27 സൂക്തങ്ങളിലും; ഓ എന്‍റെ കഷ്ടം, ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടില്ലായിരുന്നെങ്കില്‍! അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്ന് കിട്ടിയതിനുശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത് എന്ന് വിലപിക്കുമെന്ന് 25: 28-29 സൂക്തങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഇവര്‍ അദ്ദിക്റിനെ അവഗണിച്ച് ജീവിച്ചിരുന്ന ഒരു കെട്ടജനത തന്നെയായിരുന്നു' എന്ന് മഹാത്മാക്കള്‍ അന്യായം ബോധിപ്പിക്കുന്ന രംഗം 25: 18 ലും; 'എന്‍റെ നാഥാ, ഈ വായനയെ അവഗണിച്ചതാണ് എന്‍റെ ഈ ജനതക്ക് വന്ന ദുര്‍ഗതി' എന്ന് വിധിദിവസം പ്രവാചകന്‍ അന്യായം ബോധിപ്പിക്കുന്ന രംഗം 25: 30 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 57: 16 ല്‍ അല്ലാഹു ചോദിക്കുന്നു: 'അല്ലാഹ്' എന്നുള്ള സ്മരണകൊണ്ടും അല്ലാഹു ഇറക്കിയ സത്യം (അദ്ദിക്ര്‍) കൊണ്ടും വിശ്വാസികളുടെ ഹൃദയങ്ങള്‍ കീഴൊതുങ്ങാന്‍ ഇനിയും സമയമായില്ലേ? അവര്‍ മുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുന്നതിനുവേണ്ടി, മുമ്പ് വേദം നല്‍കപ്പെട്ടവര്‍ ഗ്രന്ഥത്തെ അവഗണിച്ച് കാലം കഴിച്ചുകൂട്ടി, അപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ കല്ലിച്ചുപോയി, അവരില്‍ അധികപേരും തെമ്മാടികള്‍ തന്നെയായിരുന്നു. 

32: 22 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അതിനെ അവഗണിച്ച് പോയവനെക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണ്, നിശ്ചയം ഇത്തരം ഭ്രാന്തന്‍മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. 74: 49-56 സൂക്തങ്ങളില്‍ അല്ലാ ഹു പറയുന്നു: അവര്‍ക്ക് എന്തുപറ്റി! സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ അവര്‍ ടിക്കറ്റായ അദ്ദിക്റിനെത്തൊട്ട് അവഗ ണിച്ച് പോകുന്നുവല്ലോ; അല്ല, അവര്‍ എല്ലാ ഓരോരുത്തരും ആഗ്രഹിക്കുന്നത് അവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം തുറന്ന പുസ്തകം കിട്ടണ മെന്നാണ്, അല്ല; അവര്‍ പരലോകത്തെ ഭയപ്പെടുന്നവരല്ല; അല്ല, നിശ്ചയം ഇത് ഒരുടിക്കറ്റ് തന്നെയാകുന്നു, അപ്പോള്‍ ആരാണോ അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നത്, അവര്‍ ഉപയോഗപ്പെടുത്തിക്കൊള്ളട്ടെ, എന്നാല്‍ അല്ലാഹു ഉദ്ദേശിക്കാതെ അവര്‍ക്കത് ഉപയോഗപ്പെടുത്താന്‍ സാധിക്കുകയില്ല, അവനാകുന്നു ഭക്തിയും പാപമോചനവും നല്‍കാനുള്ള ഏക അധികാരി. 1: 7; 10: 17; 12: 111; 15: 6-9; 38: 8 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!