يَسْتَبْشِرُونَ بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ
അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹം കൊണ്ടും ഔദാര്യം കൊണ്ടും അവര്‍ ആഹ്ലാദം കൊള്ളുന്നതാകുന്നു, നിശ്ചയം അല്ലാഹു വിശ്വാസികളുടെ പ്രതിഫ ലം പാഴാക്കിക്കളയുന്നവനുമല്ല.
ആരാണോ ഗ്രന്ഥത്തെ മുറുകെപ്പിടിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്നത്, നിശ്ചയം അത്തരം സുകൃതവാന്മാരുടെ പ്രതിഫലം നാം പാഴാക്കുകയില്ല തന്നെ എന്ന് 7: 170 ലും; അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും ആഹ്ലാദഭരിതരാവുക, അതാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതിനേക്കാളെല്ലാം ഉത്തമമായിട്ടുള്ളത് എന്ന് 10: 58 ലും പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ പറഞ്ഞ കാരുണ്യവും ഔദാര്യവും അദ്ദിക്ര്‍ തന്നെയാണ്. വിശ്വാസികള്‍ക്ക് മാത്രമേ അദ്ദിക്ര്‍ കാരുണ്യവും ഔദാര്യവുമാകുന്നുള്ളൂ. 9: 28 ല്‍ പറഞ്ഞ കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ മാലിന്യങ്ങള്‍ക്ക് അദ്ദിക്ര്‍ മാലിന്യവും നഷ്ടവുമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് യഥാക്രമം 9: 125 ലും 17: 82 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക, അഥവാ അദ്ദിക്ര്‍ ഹൃദയത്തിന്റെ ഭാഷയില്‍ വിവരിക്കുന്ന സദസ്സിലേക്ക് വിരണ്ടോടുക; ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ് എന്ന് പറയാനാണ് 51: 50 ലൂടെ പ്രവാചകനും വിശ്വാസിയും കല്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ കാഫിറുകള്‍ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് വിരണ്ടോടുന്നതാണെന്ന് 74: 49-51 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ടങ്കിലും ഈ സൂക്തങ്ങളെയെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സില്‍ നിന്ന് വിരണ്ടോടുന്നതാണ്. 2: 38; 3: 74; 22: 78 വിശദീകരണം നോക്കുക.