فَإِنْ حَاجُّوكَ فَقُلْ أَسْلَمْتُ وَجْهِيَ لِلَّهِ وَمَنِ اتَّبَعَنِ ۗ وَقُلْ لِلَّذِينَ أُوتُوا الْكِتَابَ وَالْأُمِّيِّينَ أَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا فَقَدِ اهْتَدَوْا ۖ وَإِنْ تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ
അപ്പോള് ഇനി നിന്നോട് അവര് തര്ക്കിക്കുകയാണെങ്കില് ഞാനും എന്നെ പി ന്പറ്റുന്നവരും അല്ലാഹുവിന് സര്വ്വസ്വവും സമര്പ്പിച്ചവരാണെന്ന് നീ പറയുക, വേദം നല്കപ്പെട്ടവരോടും നിരക്ഷരരായവരോടും ചോദിക്കുകയും ചെയ്യുക: അപ്പോള് നിങ്ങളും അവന് സര്വ്വാര്പ്പണം ചെയ്യാന് തയ്യാറുണ്ടോ, അങ്ങനെ അവര് സര്വ്വാര്പ്പണം ചെയ്യുകയാണെങ്കില് നിശ്ചയം അവര് സന്മാര്ഗത്തിലാ യി, ഇനി അവര് പിന്തിരിയുകയാണെങ്കില് അപ്പോള് നിശ്ചയം എത്തിച്ചുകൊടു ക്കല് മാത്രമാണ് നിന്റെമേലുളള ബാധ്യത, അല്ലാഹു അവന്റെ അടിമകളെ സ ദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാകുന്നു.
പ്രവാചകന്റെ കാലത്ത് വേദത്തിന്റെ ആളുകള് ജൂതരും ക്രൈസ്തവരും, നിരക്ഷരര് മക്കാമുശ്രിക്കുകളും ആയിരുന്നു. എന്നാല് അന്ന് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. 3: 10 ല് വിവരിച്ച പ്രകാരം ഇന്ന് ലോകത്തുള്ള അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകളാണ് വേദത്തിന്റെ ആളുകളും നരകത്തിന്റെ വിറകുകളായ കാഫിറുകളും. 6: 55; 7: 40; 32: 12, 22; 36: 59 തുടങ്ങി 52 സൂക്തങ്ങളില് പറഞ്ഞ ഭ്രാന്തന്മാരായ ഇവര് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 2: 168-169 ല് വിവരിച്ച പ്രകാരം പി ശാചിന്റെ കാല്പ്പാടുകള് പിന്പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്.
വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല് വിവരിച്ച പ്രാര്ത്ഥനാ രീതിയും ജീവിത രീതിയുമാണ് പിന്പറ്റുക. പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും 47: 7 ല് പ റഞ്ഞ പ്രകാരം നാഥനെ സഹായിക്കുന്നതിന് വേണ്ടിയും വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര് ലോകര്ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിക്കാന് ശ്രമിക്കലും വിശ്വാസിയുടെ ബാധ്യതയാണ്.
മനുഷ്യര്ക്ക് ആര്ക്കും തന്നെ ഏത് കാലഘട്ടത്തില്, ഏത് ദേശത്ത്, ഏത് വംശത്തില്, ഏത് നിറത്തില്, ഏത് മാതാപിതാക്കളില് ജനിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നും, 4: 1-2 ല് വിവരിച്ച പ്രകാരം നാഥനെ കണ്ടെത്തുക, വിശ്വാസിയാണെന്ന് ഉറപ്പുവരുത്തുക, 1000 സമുദായങ്ങളില് പെട്ട ജീവികള്ക്ക് ഗുണം ലഭിക്കുന്ന പ്ര വര്ത്തനങ്ങളില് ഏര്പ്പെടുക എന്നതാണ് ചിന്താശക്തി നല്കപ്പെട്ട മനുഷ്യരുടെ ബാധ്യത. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് പ്രവാചകന്റെ സമുദായത്തില് പെട്ട ഇ തര ജനവിഭാഗങ്ങള് 2: 62 ല് വിവരിച്ച പ്രകാരം ഏക ദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്ക്കര്മങ്ങള് അനുഷ്ഠിക്കുകയാണെങ്കില് അവരുടെ മേ ല് ഭയപ്പെടാനോ അവര്ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 2: 78-79, 254; 7: 179 വിശദീകരണം നോക്കുക.