അല്ലാഹു അവതരിപ്പിച്ച ഒന്നിലേക്കും പ്രവാചകനിലേക്കും നിങ്ങള്‍ വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ കപടവിശ്വാസികള്‍ നിന്നെത്തൊട്ട് തലതിരിച്ചവരായി തിരിഞ്ഞുപോകുന്നത് നിനക്ക് കാണാം.
63-ാം സൂറത്തില്‍ കപടവിശ്വാസികളുടെ ഈ സ്വഭാവം വരച്ചുകാണിച്ചിട്ടുണ്ട്. 63: 5 ല്‍, നിങ്ങള്‍ വരുവീന്‍, അല്ലാഹുവിന്റെ പ്രവാചകന് നിങ്ങള്‍ക്കുവേണ്ടി പാപമോചനം തേടും എന്ന് കപടവിശ്വാസികളോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തലയാട്ടുന്നതാണ്; അഹങ്കാരികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകുന്നവരായും നിനക്ക് അവരെ കാണാം എന്ന് പറഞ്ഞിട്ടുണ്ട്. 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച തിലാവത്തിന്റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്ത അവര്‍, അലക്ഷ്യമായിക്കൊണ്ടും ആത്മാവ് പങ്കെടുക്കാതെയും ശരീരം കൊണ്ട് നമസ്കാരത്തിലെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുക വഴി 22: 18 ല്‍ പറഞ്ഞ ശിക്ഷ ബാധകമായവരാണ്. യഥാര്‍ത്ഥ കാഫിറുകളായ അവര്‍ക്ക് ഹീനമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് 4: 151 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുള്ളതാണ്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് 2: 186; 7: 8-9; 18: 103-106 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 6-7, 170-171; 7: 146-147; 9: 65, 80 വിശദീകരണം നോക്കുക.