( അൽ അന്‍ആം ) 6 : 117

إِنَّ رَبَّكَ هُوَ أَعْلَمُ مَنْ يَضِلُّ عَنْ سَبِيلِهِ ۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ

നിശ്ചയം നിന്‍റെ നാഥന്‍, അവന്‍തന്നെയാണ് അവന്‍റെ മാര്‍ഗത്തെത്തൊട്ട് അവനെ വ്യതിചലിപ്പിച്ചവന്‍ ആരാണെന്ന് ഏറ്റവും അറിയുന്നവന്‍, സന്‍മാര്‍ഗം പ്രാപിച്ചവര്‍ ആരാണെന്ന് ഏറ്റവും അറിയുന്നവനും അവന്‍ തന്നെയാണ്.

പ്രവാചകന്‍റെ കാലത്ത് അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടായി രുന്നില്ല എന്നതിനാല്‍ ത്രികാലജ്ഞാനിയായ നാഥനില്‍ നിന്ന് ഘട്ടം ഘട്ടമായി അവത രിപ്പിച്ചുകൊണ്ടിരുന്ന സൂക്തങ്ങള്‍ പിന്‍പറ്റുക എന്നാണ് പ്രവാചകനോട് കല്‍പിച്ചിട്ടുള്ള ത്. യുക്തിനിര്‍ഭര ഗ്രന്ഥവും ത്രികാലജ്ഞാനവുമായ അദ്ദിക്റിനെ ത്രാസ്സും ഉള്‍ക്കാഴ്ചാദായകവും സത്യാസത്യവിവേചന മാനദണ്ഡവുമായി ഉപയോഗപ്പെടുത്തി ആരാണ് ന രകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് എന്നും ആരാണ് സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്ന് എന്നും ഇവിടെവെച്ചുതന്നെ മനസ്സിലാക്കുക യും നരകത്തിലേക്കുള്ളവരുമായി മനസ്സാ-വാചാ-കര്‍മണാ അകന്ന് നില്‍ക്കുകയുമാണ് വേണ്ടത്. അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയും വേണം. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് മനുഷ്യരുടെ ഐക്യം ലക്ഷ്യം വെച്ചുകൊണ്ട് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ അത് ലഭിക്കാത്ത ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് ഒറ്റപ്പെട്ട വിശ്വാസികള്‍ ചെയ്യുക. അതുതന്നെയാണ് നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിക്കുന്ന രീതി. അപ്പോള്‍ നാഥന്‍ അവരെയും സഹായിക്കുന്നതും അവരുടെ പാദങ്ങളെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതുമാണ് എന്ന് 47: 7 ല്‍ പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള അദ്ദിക്ര്‍ തന്നെയാണ് 4: 68, 175; 6: 153; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാത. അതുതന്നെയാണ് 2: 38, 185; 7: 52, 203; 13: 15; 45: 11 തുടങ്ങി 80 സൂക്തങ്ങളില്‍ പറഞ്ഞ സന്മാര്‍ഗവും. 4: 144; 9: 73; 16: 125 വിശദീകരണം നോക്കുക.