( അൽ മാഇദ ) 5 : 64

وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنْفِقُ كَيْفَ يَشَاءُ ۚ وَلَيَزِيدَنَّ كَثِيرًا مِنْهُمْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ طُغْيَانًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ كُلَّمَا أَوْقَدُوا نَارًا لِلْحَرْبِ أَطْفَأَهَا اللَّهُ ۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ

ജൂതര്‍ പറയുകയും ചെയ്യുന്നു: അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടവയാ ണ് എന്ന്; ബന്ധിക്കപ്പെട്ടിരിക്കുന്നത് അവരുടെ കൈകളാണ്, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന്‍റെ പേരില്‍ അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ല, അവന്‍റെ ഇരുകൈകളും വളരെ വിശാലമാണ്, അവന്‍ എങ്ങിനെ ഉദ്ദേ ശിക്കുന്നുവോ അങ്ങിനെ ചെലവ് ചെയ്യുന്നു, നിന്‍റെ നാഥനില്‍ നിന്ന് നിന്നി ലേക്ക് അവതരിപ്പിക്കപ്പെട്ടത് അവരില്‍ അധികപേരുടെയും ധിക്കാരവും നിഷേധവും വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും, നാം അവരുടെ ഇടയില്‍ അന്ത്യനാള്‍ വ രെ ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുന്നു, അവര്‍ യുദ്ധത്തിനു വേണ്ടി തീ കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു, അവര്‍ ഭൂമിയില്‍ നാശം വിതക്കാന്‍ ഓടിനടക്കുന്നവരുമാണ്, അല്ലാഹു നാശകാരിക ളെ ഇഷ്ടപ്പെടുന്നവനുമല്ല.

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന കപടവിശ്വാസികളുടെയും ജൂതരു ടെയും സ്വഭാവം ഇന്ന് മനുഷ്യരില്‍ കണ്ടുവരുന്നത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ്. അദ്ദിക്റിനാല്‍ പഠിപ്പിക്കപ്പെടുന്നത് പോലെയും ലോകരെ പഠി പ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്‍റെ പ്രൗഢരായ പ്രതിനിധികളാകാനാണ് അന്ത്യപ്രവാചകന്‍റെ ജനതയായ അവര്‍ 3: 79 ലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ എല്ലാ ഓരോരുത്തരെയും അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പക്ഷവാനാ ണ് നാഥന്‍. 

നാഥനില്‍ നിന്നുളള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇ ന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ക്രോഡീകരിക്കപ്പെട്ടിരിക്കെ അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ 29 കള്ളവാദികളും കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകളാണ് പിന്‍പറ്റുന്നതും പ്രചരിപ്പിക്കുന്നതും. 2: 168-169; 36: 59-62 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. അവര്‍ തന്നെയാണ് പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെ ച്ചുപുലര്‍ത്തുന്നവരും അവര്‍ക്കുതന്നെയാണ് ദുഷിച്ച പരിണിതിയുള്ളതും അവരോട് ത ന്നെയാണ് നാഥന്‍ കോപിക്കുകയും ശപിക്കുകയും ചെയ്തിട്ടുള്ളത് എന്നും അവര്‍ക്ക് മ ടക്കസ്ഥലമായി നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ട് എന്നും 48: 6 ല്‍ മുന്നറിയിപ്പ് നല്‍കി യിട്ടുണ്ട്. അവര്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവരും മറ്റുള്ളവര്‍ക്ക് അത് ന ല്‍കാത്തവരുമാണ്. 2: 59-61 ല്‍ വിവരിച്ച പ്രകാരം അവര്‍ വിവിധ സംഘടനകളായി ഭിന്നിക്കുക വഴി പരസ്പരം ശത്രുത വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ തന്നെയാണ് കൊള്ള, കൊല, കവര്‍ച്ച, രക്തച്ചൊരിച്ചില്‍, മനുഷ്യക്കടത്ത്, ലഹരി, മയക്കുമരുന്ന്, സ്വവര്‍ഗരതി, വ്യഭിചാരം, ബലാല്‍സംഗം തുടങ്ങിയ പൈശാചിക പ്രവൃത്തികളില്‍ ലോകത്തെവിടെയും മുന്‍പന്തിയിലുള്ളത്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസായുടെ രണ്ടാം വരവോടുകൂടി ലോകത്തെല്ലായിടത്തുമുള്ള ഈ ദുഷിച്ച ജനത അന്ന് ഇസ്ലാ മിനെയും അദ്ദിക്റിനെയും അംഗീകരിക്കുന്ന ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. മരണസമയത്ത് ഫുജ്ജാറുകള്‍ പിശാചിനെ ദുഖത്തോടുകൂടി കാണുമെന്ന് 75: 24 ലും; മരണസമയത്ത് ഇവര്‍ അവരുടെ ആത്മാവിനെതിരെ നിശ്ചയം അ വര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാ ക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. ഇവര്‍ അന്ധരും ബധിരരും ഊമരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 17: 97; 25: 34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കൊ നരകത്തിലേക്കൊ ആക്കുന്നില്ല, മറിച്ച് ഓരോരുത്തരും കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ അവനെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവനെ നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 

അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി 17: 30 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ ത ന്‍റെ അടിമകളെ സൂക്ഷ്മമായി വലയം ചെയ്ത, സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാ ണ് എന്ന ബോധത്തില്‍ നിലകൊള്ളുന്നവനും, 16: 71 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ ചി ലരെ ചിലരെക്കാള്‍ ഭക്ഷണവിഭവങ്ങളും മറ്റും നല്‍കി അനുഗ്രഹിച്ചിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കിയവനുമാണ്. 16: 96 ല്‍ വിവരിച്ച പ്രകാരം നാഥനെ സ്വയം പ ര്യാപ്തനായി പരിഗണിക്കുന്ന വിശ്വാസി ക്ഷമാലുക്കള്‍ക്ക് അവര്‍ ഇവിടെ പ്രവര്‍ത്തി ച്ചുകൊണ്ടിരിക്കുന്ന ഏറ്റവും നല്ല പ്രവൃത്തി നോക്കി പ്രതിഫലം നല്‍കുന്നവനാണ് നാഥന്‍ എന്ന ഉത്തമ ബോധ്യമുള്ളവനാണ്. 5: 48 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അ ദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞവനാണ്. 75: 22-23 ല്‍ പറഞ്ഞ പ്രകാരം അവന്‍ മരണസമയത്ത് അ വന്‍റെ ആത്മാവുകൊണ്ട് നാഥനെ പ്രസന്നതയോടെ നോക്കുന്നതാണ്. 2: 11-12, 85; 4: 49; 5: 54 വിശദീകരണം നോക്കുക.