( അൽ അന്‍ആം ) 6 : 33

قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذِي يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ الظَّالِمِينَ بِآيَاتِ اللَّهِ يَجْحَدُونَ

നിശ്ചയം അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നാം അറിഞ്ഞിട്ടുണ്ട്, അപ്പോള്‍ നിശ്ചയം അവര്‍ നിന്നെയല്ല കളവാക്കിക്കൊണ്ടി രിക്കുന്നത്, എന്നാല്‍ ഈ അക്രമികള്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കൊണ്ടാ ണ് വിരോധംവെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്.

ആത്മാവിനെ പരിഗണിക്കാത്ത ഫുജ്ജാറുകള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ് ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മാലിന്യമായി പരഗണിക്കുന്നവരും അല്ലാഹുവിന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്ന അക്രമികളുമാണ്. 17: 82 ല്‍, അദ്ദിക്ര്‍ വി ശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമാണെന്നും അക്രമികള്‍ക്ക് അത് നഷ്ടമല്ലാ തെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 41: 40 ല്‍, നിശ്ചയം നമ്മുടെ സൂക്തങ്ങളു ടെ ആശയം വളച്ചെടിക്കുന്നവര്‍ നമ്മില്‍ നിന്ന് മറഞ്ഞിരിക്കുന്നവരല്ല, അപ്പോള്‍ നരകത്തി ല്‍ വലിച്ചെറിയപ്പെടുന്നവനാണോ ഉത്തമന്‍, അതോ വിധിദിവസം സുരക്ഷിതനായി വരുന്നവനാണോ ഉത്തമന്‍, നിങ്ങള്‍ ഉദ്ദേശിച്ചതിനനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊ ള്ളുക, നിശ്ചയം അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഹൃദയത്തിന്‍റെ ഭാഷയിലുള്ള വ്യക്തവും സ്പഷ് ടവുമായ വായനയായ അദ്ദിക്ര്‍ പറയുമ്പോഴാണ് ഇന്നും അതിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും അതില്‍ എതിര്‍പ്പുണ്ടാവുക. അതാണ് 63: 4 ല്‍, കപടവിശ്വാസികള്‍ അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളാണെന്നും അവരെ സൂക്ഷിക്കണമെന്നും പറഞ്ഞതിന്‍റെ പൊരുള്‍. നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല, അവന്‍റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നതിനെ പിന്‍പറ്റുന്നത് വരെ എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

 41: 26-28 ല്‍, അല്ലാഹുവിന്‍റെ ശത്രുക്കള്‍ക്ക് നരകമാണ് ശാശ്വതമായ വീടെന്നും അത് അവര്‍ അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി നല്‍കുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. 29: 47 ല്‍, നമ്മുടെ സൂക്തങ്ങളോട് കാഫിറുകളല്ലാ തെ വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്നും; 29: 49 ല്‍, നമ്മുടെ സൂക്തങ്ങളോട് അക്രമികളല്ലാതെ വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 7: 50-51 ല്‍, ഇത്ത രം കാഫിറുകളായ അക്രമികള്‍ വിധിദിവസം നരകത്തില്‍ വെച്ച് സ്വര്‍ഗവാസികളോട് ഒ രിറ്റു വെള്ളം അല്ലെങ്കില്‍ ഭക്ഷണവിഭവങ്ങളില്‍ നിന്ന് അല്‍പം ഞങ്ങള്‍ക്കും തരിക എ ന്ന് പറയുമ്പോള്‍ അവരോട്: 'ഗ്രന്ഥത്തിലെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ഈ ദിനത്തെ കണ്ടുമുട്ടണമെന്ന് വിസ്മരിച്ചുകൊണ്ട് ജീവിതത്തെ കളിയും തമാശയുമായി തെരഞ്ഞെടുത്ത് ജീവിച്ചിരുന്ന കാഫിറുകള്‍ക്ക് ഇവ രണ്ടും നിഷിദ്ധമാണ്' എന്ന് മറുപടി പറയുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ പിശാചിന്‍റെ വീ ടായ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 254; 5: 104-105; 10: 61 വിശദീകരണം നോക്കുക.